എന്റെ സഹതാരങ്ങളെ ചൊറിഞ്ഞാൽ ഞാൻ കയറി മാന്തും, ഇതുവരെ കാണാത്ത കളിപ്പൻ മോഡിൽ കുൽദീപ് യാദവ്; നടന്നത് മനോഹര പ്രതികാരം

ഇന്നലെ നടന്ന 2024 ടി20 ലോകകപ്പ് മത്സരത്തിനിടെ ബംഗ്ലാദേശ് ഓപ്പണർ തൻസീദ് ഹസനെ പുറത്താക്കിയ ശേഷം ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് വളരെ അഗ്രിസീവ് ആയിട്ടുള്ള യാത്രയപ്പ് ആണ് താരത്തിന് നൽകിയത്. സാധാരണ വിക്കറ്റ് എടുത്താൽ വളരെ കൂൾ ആയി മാത്രം ആഘോഷിക്കാറുള്ള കുൽദീപ് ഇത്തരത്തിൽ ദേഷ്യത്തിൽ പെരുമാറിയത് പലരെയും അത്ഭുതപത്തെടുത്തി.  ആൻ്റിഗ്വയിലെ നോർത്ത് സൗണ്ടിലുള്ള സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയമാണ് ഏറ്റുമുട്ടലിന് വേദിയായത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 196/5 എന്ന കൂറ്റൻ സ്‌കോറാണ് നേടിയത്, ബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഈ ടൂർണമെന്റിൽ ആദ്യമായിട്ട് ഒരു മനോഹര ടീം ഗെയിം ഉണ്ടാകുന്നതിനും ഇന്നത്തെ മത്സരം സാക്ഷ്യം വഹിച്ചു. ബംഗ്ലാദേശിനായി തൻസിം ഹസൻ സാക്കിബും റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഒമ്പതാം ഓവറിൽ 66/1 എന്ന നിലയിൽ കണ്ടെത്തിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ നിരാശപ്പെടുത്തിയപ്പോൾ, ഓവറിലെ നാലാം പന്തിൽ തൻസിദ് ഹസനെ (29) പുറത്താക്കി കുൽദീപ് യാദവ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിക്കുക ആയിരുന്നു. കുൽദീപിനെ സംബന്ധിച്ച് ഇത്തരത്തിൽ ഒരു കളിക്കാൻ യാത്രയപ്പ് നൽകിയതിൽ മറ്റൊരു പ്രതികാരം കൂടി ഉണ്ടായിരിന്നു.

ഇന്ന് വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് ബോളർ തൻസിം ഹസൻ താരത്തെ കട്ട കലിപ്പിൽ ആണ് യാത്രയാക്കിയത്. അതിന്റെ ഒരു മധുര പ്രതികാരം കൂടിയാണ് കുൽദീപ് നടത്തിയത്.

Latest Stories

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !