കോഹ്‌ലിയുടെ നൂറാം മത്സരം കഴിഞ്ഞു, ഇനി രോഹിതിന്റെ നാനൂറാം മത്സരം ; പിങ്ക് പന്തില്‍ ഇന്ത്യയ്ക്ക് മുന്നാമത്തെ പരീക്ഷണം

മൂന്നാമത്തെ പിങ്ക് പന്ത് ടെസ്റ്റിനായി ശ്രീലങ്കയ്ക്ക് എതിരേ ഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ഇന്നിംഗ്‌സിനും 200 റണ്‍സിനും തോല്‍പ്പിച്ച ഇന്ത്യയ്ക്ക് ഇന്ന് കൂടി ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാനാകും. ഈ ടെസ്റ്റില്‍ ജയിച്ച് പരമ്പര 1 – 1 ന സമനിലയില്‍ ആക്കുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം. കാര്യമായ മാറ്റങ്ങളോടെയാകും ശ്രീലങ്കന്‍ നിര കളത്തിലിറങ്ങുക.

കഴിഞ്ഞ ടെസ്റ്റ് മത്സരം മുന്‍ നായകന്‍ വിരാട്‌കോഹ്ലിയുടെ 100 ാം മത്സരമെന്ന ഖ്യാതിയാണ് സ്വന്തമാക്കിയതെങ്കില്‍ ഈ മത്സരത്തിലെ താരം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്റെ നാന്നൂറാം അന്താരാഷ്ട്ര മത്സരമാണ് ഇത്്. ജഡേജയായിരുന്നു കഴിഞ്ഞ മത്സരത്തിലെ താരം 175 റണ്‍സും ഒമ്പതു വിക്കറ്റുമാണ് താരം കളിയില്‍ വീഴ്ത്തിയത്. ഏഴാമനായിറങ്ങി ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായി ജഡേജ മാറി.

ഇതിഹാസതാരം കപില്‍ദേവിന്റെ റെക്കോഡാണ് മറികടന്നത്. ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അശ്വിനും ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ കപിലിനെ പിന്നിലാക്കി. മായങ്ക് അഗര്‍വാള്‍ തന്നെയാകും ഓപ്പണിങില്‍ രോഹിത്തിന്റെ പങ്കാളിയായി എത്തുക. ഹനുമ വിഹാരി, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ മധ്യനിരയില്‍ കളിക്കും. കഴിഞ്ഞ കളിയിലെ താരം രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ക്കൊപ്പം കുല്‍ദീപിന്റെ പകരക്കാരനായെത്തിയ അക്സര്‍ പട്ടേലും ഓള്‍റൗണ്ടറായി ടീമിലുണ്ടാകും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ മൂവരും തിളങ്ങുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ബുംറയും ഷമിയുമാകും ടീമിലെ പേസര്‍മാര്‍. പി്ങ്ക് പന്തില്‍ ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരമായിരിക്കും ഇത്. 2019 ല്‍ ബംഗ്്‌ളാദേശിനെതിരേ ആയിരുന്നു ഇന്ത്യ അവസാനമായി ഡേ നൈറ്റ് രീതിയിലുള്ള ടെസ്റ്റ് മത്സരം അവസാനമായി കളിച്ചത്. പിങ്ക് പന്തില്‍ നാട്ടില്‍ ഇതുവരെ ഇന്ത്യ തോറ്റിട്ടില്ല.