കോഹ്ലി മൂന്നാം നമ്പറിൽ നിന്ന് മാറി അവന് അവസരം നൽകണം, ഇത്ര പ്രായം ആയില്ലേ ഇനിയെങ്കിലും അവന് വേണ്ടി മാറി കൊടുക്കുക, ഗംഭീർ പറയുന്നത് ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പെർത്തിലെ ബൗൺസി ട്രാക്കിൽ സൂര്യ കുമാർ യാദവ് 40 പന്തിൽ 68 റൺസ് നേടിയത് ഗൗതം ഗംഭീറിനെ “ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്‌സ്” എന്ന് വിശേഷിപ്പിക്കാൻ കാരണമായി. സൂര്യകുമാറിന്റെ ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യ 100 റൺസിന് താഴെ പുറത്താകുമായിരുന്നുവെന്നും രവി ശാസ്ത്രിയും കമന്റേറ്റർ പാനലിൽ ഉണ്ടായിരുന്ന ഹർഷ ഭോഗ്ലെയും പറഞ്ഞു.

ഇതിനേക്കാൾ മികച്ച ഒരു ടി20 ഇന്നിങ്‌സ് ഞാൻ കണ്ടിട്ടില്ലെന്നും ഗംഭീർ പറഞ്ഞു. “ഒരുപക്ഷേ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ടി20 ഇന്നിംഗ്‌സാണിത്. വിക്കറ്റുകൾ വീണു, ഈ പിച്ചിൽ ഇത് മറ്റാർക്കും അത്ര എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നത് അല്ല ”ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

2018-ൽ മുംബൈ ഇന്ത്യൻസിൽ ചേരുന്നതിന് മുമ്പ്, ഗൗതം ഗംഭീറിന് കീഴിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം സൂര്യകുമാർ യാദവ് നാല് സീസണുകൾ ചെലവഴിച്ചു. സൂര്യകുമാർ ഇനി മുതൽ മൂനാം നമ്പറിൽ ഇറങ്ങണം എന്നാണ് ഗംഭീർ പറഞ്ഞത്.

“നോക്കൂ, എനിക്ക് അതിനു പിന്നിൽ ഒരു കാരണമുണ്ട്. കാരണം, എല്ലാവരും ബുദ്ധിമുട്ടിയപ്പോൾ ഇംഗ്ലണ്ടിൽ അദ്ദേഹം അവിശ്വസനീയനായിരുന്നു. വെസ്റ്റ് ഇൻഡീസിലും അദ്ദേഹം തിളങ്ങി. അവനും 30 വയസ്സുണ്ട്. ഒരുപാട് സമയമില്ല അവന് “അവന്റെ കൈയിൽ ധാരാളം സമയമില്ല. അവനെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യൂ, അവന്റെ ഫോമും പരമാവധി പ്രയോജനപ്പെടുത്തൂ, വിരാട് കോഹ്ലി അദ്ദേഹത്തിന് വളരെയധികം അനുഭവസമ്പത്തുണ്ട്, സാഹചര്യത്തിനനുസരിച്ച് അദ്ദേഹത്തിന് നാലാം നമ്പർ 4 ൽ വന്ന് ബാറ്റ് ചെയ്യാൻ കഴിയും. ഇവിടെ നിന്ന് ലോകകപ്പ് വരെ സൂര്യ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നും കോഹ്ലി നാലാം നമ്പറിൽ ഇറങ്ങണം എന്നുമാണ് എന്റെ അഭിപ്രായത്തെ.”