അടുത്ത വർഷം ഡിവില്ലേഴ്‌സ് തിരിച്ചുവരുമെന്ന് കോഹ്ലി, അയാളെ ഒരുപാട് മിസ് ചെയ്യുന്നു

360 ഡിഗ്രിയിൽ മൈതാനത്തിന്‍റെ തലങ്ങും വിലങ്ങും ബാറ്റുവീശി ലോകം മുഴുവനുള്ള ആരാധകർക്കിടയിൽ തന്റെതായ സ്ഥാനം നേടിയ എ.ബി ഡിവില്ലിയേഴ്സ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച വാർത്ത ക്രിക്കറ്റ് ആരാധകർക്ക് വലിയ ഞെട്ടൽ ആയിരുന്നു. എന്നാലും ഉണ്ടയിരുന്ന ആശ്വാസം ക്രിക്കറ്റിൽ നിന്നും വിരമിച്ച എബിസി ഐ.പി.എലി ൽ എങ്കിലും ഉണ്ടല്ലോ എന്നതായിരുന്നു . എന്നാൽ താരം കഴിഞ്ഞ വർഷത്തോടെ ഐ.പി.എലും ഉപേക്ഷിച്ചു.

നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ആർ‌സി‌ബി, പ്ലേ ഓഫ് ഉറപ്പിക്കാനുള്ള യാത്രയിലാണ്. ഡിവില്ലേഴ്‌സിനെപോലെ ഒരു താഹാരത്തിന്റെ സേവനം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്ന സമയമാണിത്. താരവുമായി ഏറ്റവും അടുപ്പമുള്ള കോഹ്‌ലിയുടെ കാര്യവും മറിച്ചല്ല.

ആർ‌സി‌ബിയുടെ ഇൻ‌ഹൗസ് വീഡിയോ ഷോയായ ആർ‌സി‌ബി ഇൻ‌സൈഡർ, ജനപ്രിയ ഹാസ്യനടൻ ഡാനിഷ് സെയ്‌റ്റിനൊപ്പം സംസാരിച്ച കോലി, തനിക്ക് എബിഡിയെയും മിസ് ചെയ്യുന്നുവെന്ന് പറഞ്ഞു. “ഞാൻ അവനെ ഒരുപാട് മിസ് ചെയ്യുന്നു, ഞാൻ പതിവായി അവനോട് സംസാരിക്കുന്നു, അവൻ എനിക്ക് സന്ദേശങ്ങൾ അയയ്‌ക്കുന്നു,” കോഹ്‌ലി പറഞ്ഞു, “അദ്ദേഹം അടുത്തിടെ യുഎസിൽ ഗോൾഫ് കാണുകയായിരുന്നു, കുടുംബവുമായി സന്തോഷിക്കുന്നു എന്നാണ് ഡിവില്ലേഴ്‌സ് അന്ന് പറഞ്ഞത്.”

അടുത്ത വർഷം എബിഡി ആർസിബിയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് കോഹ്‌ലി വെളിപ്പെടുത്തി. “അതിനാൽ ഞങ്ങൾ സമ്പർക്കം പുലർത്തുന്നു, അവൻ ആർ‌സി‌ബിയെ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു, അടുത്ത വർഷം ഇവിടെ അവൻ ഉണ്ടാകും, മറ്റൊരു റോളിൽ ആയിരിക്കും ചിലപ്പോൾ.

Read more

2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഡിവില്ലിയേഴ്സ് 114 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 50.66 ശരാശരിയിൽ 22 സെഞ്ചുറിയും 46 ഫിഫ്റ്റിയുമടക്കം 8765 റൺസും 228 ഏകദിന മത്സരങ്ങളിൽ നിന്നും 53.5 ശരാശരിയിൽ 25 സെഞ്ചുറിയും 53 ഫിഫ്റ്റിയുമടക്കം 9577 റൺസും സൗത്താഫ്രിക്കയ്ക്ക് നേടിയിട്ടുണ്ട്‌. ടി20 ക്രിക്കറ്റിൽ സൗത്താഫ്രിക്കയ്ക്കായി 78 മത്സരങ്ങളിൽ നിന്നും 1672 റൺസ് ഡിവില്ലിയേഴ്‌സ് നേടിയിട്ടുണ്ട്‌.