കെഎൽ രാഹുലിന് ഒരു ശത്രു ഉണ്ട്, അത് പക്ഷേ ഒരു ബോളർ അല്ല: സഞ്ജയ് മഞ്ജരേക്കർ

2025 ലെ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിലും ഫൈനലിലും സമ്മർദ്ദത്തിനിടയിലും മികച്ച പ്രകടനം കാഴ്ചവച്ച കെ.എൽ. രാഹുലിനെ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സഞ്ജയ് മഞ്ജരേക്കർ പ്രശംസിച്ചു. ഐ.സി.സി. ടൂർണമെന്റിലെ രാഹുലിന്റെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിച്ച മുൻ താരം രാഹുൽ തിരിച്ചുവന്ന രീതിയെയും അഭിനന്ദിച്ചു.

ഞായറാഴ്ച ദുബായിൽ നടന്ന 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു. അതിനുമുമ്പ്, ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയയെ ഇതേ മാർജിനിൽ പരാജയപ്പെടുത്തി. രണ്ട് തവണയും രാഹുൽ നിർണായകമായ ഇന്നിംഗ്സുകൾ കളിച്ചു, സെമിയിൽ 34 പന്തിൽ 42* ഉം ഫൈനലിൽ 33 പന്തിൽ 34* ഉം നേടി.

ഇ.എസ്.പി.എൻ.ക്രിക്ഇൻഫോയിലെ ഒരു ആശയവിനിമയത്തിനിടെ, രാഹുലിന് രണ്ട് ഇന്നിംഗ്സുകളും നിർണായകമായിരുന്നുവെന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു, പ്രത്യേകിച്ച് അഹമ്മദാബാദിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ 2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ സമ്മർദ്ദത്തിൽ ഇടറിവീണതിന് ശേഷം. അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“ആ ഫൈനലിലെ തോൽവിക്ക് ഉള്ളവയും അവനെ കുറ്റപെടുത്തി. വളരെ സത്യസന്ധമായ രീതിയിൽ ആ തോൽവി തന്നെ വേട്ടയാടി എന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും അവൻ ഇപ്പോൾ തിരിച്ചുവന്ന രീതിക്ക് കൈയടിക്കാം.”

“കെ.എൽ. രാഹുലിന്റെ ശത്രു ബൗളറല്ല, മറിച്ച് അദ്ദേഹത്തിന്റെ സ്വന്തം മാനസികാവസ്ഥയാണ്. കൂളായി ഒരു സമ്മർദ്ദവും ഇല്ലാതെ കളിക്കുന്ന രാഹുലിനെ തടയാൻ ആർക്കും പറ്റില്ല എന്നതാണ് സത്യം.”

2025 ചാമ്പ്യൻസ് ട്രോഫിയിൽ നാല് ഇന്നിംഗ്സുകളിൽ നിന്ന് 97.90 സ്ട്രൈക്ക് റേറ്റിൽ 140 റൺസ് നേടി രാഹുൽ മനോഹരമായ രീതിയിൽ ടൂർണമെന്റ് അവസാനിപ്പിച്ചു.

Latest Stories

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !

ഇന്ത്യ ധര്‍മ്മശാലയല്ല, അഭയാര്‍ഥികളാകാന്‍ എത്തുന്നവര്‍ക്കെല്ലാം അഭയം നല്‍കാനാകില്ല; ശ്രീലങ്കന്‍ പൗരന്റെ ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി