KKR VS CSK: അടുത്ത സീസണിൽ ഞാൻ കളിക്കുമോ എന്ന് അറിയില്ല, ആ ഒരു കാരണം പണി കിട്ടിയേക്കും: എം എസ് ധോണി

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 2 വിക്കറ്റിന് വിജയിക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചു. നാളുകൾക്ക് ശേഷം ഒരു വിജയം നേടാനായതിൽ ആരാധകർ സന്തോഷത്തിലാണ്. ഇതോടെ കൊൽക്കത്തയുടെ ഈ സീസണിലെ പ്ലെപ്ഫ് സാധ്യതകൾക്ക് നിറം മങ്ങി. അടുത്ത ഐപിഎൽ സീസണിൽ താൻ ഉണ്ടാകുമോ ഇല്ലയോ എന്നതിനെ കുറിച്ച് ചെന്നൈ നായകൻ എം എസ് ധോണി സംസാരിച്ചു.

എം എസ് ധോണി പറയുന്നത് ഇങ്ങനെ:

” ഈ ഐപിഎൽ അവസാനിക്കുമ്പോൾ എനിക്ക് നോക്കണം എന്റെ ആരോഗ്യത്തിനും ശരീരത്തിനും ഇത്തരം പ്രെഷർ ഇനിയും താങ്ങാൻ കഴിയുമോ എന്നത്. ഇത് വരെ ഞാൻ ഒന്നും തന്നെ തീരുമാനിച്ചിട്ടില്ല, എല്ലാ സ്ഥലത്തും എനിക്ക് കിട്ടുന്ന സ്നേഹവും പിന്തുണയും അടിപൊളിയാണ്” എം എസ് ധോണി പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 179 റൺസ് നേടി. അജിൻക്യ രഹാനെ 48 റൺസും ആന്ദ്രേ റസ്സൽ 38 റൺസും മനീഷ് പാണ്ഡെ 36 റൺസും സുനിൽ നരെയ്ൻ 26 റൺസും നേടി ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. മറുപടി ബാറ്റിഗിൽ ചെന്നൈയുടെ പ്രധാന അഞ്ച് വിക്കറ്റുകളും പവർപ്ളേയിൽ തന്നെ നേടാൻ കൊൽക്കത്തയ്ക്ക് സാധിച്ചു.

എന്നാൽ ചെന്നൈക്ക് വേണ്ടി ദേവാൾഡ് ബ്രെവിസ്, ശിവം ദുബൈ എന്നിവരുടെ മികച്ച പ്രകടനമാണ് കൊൽക്കത്തയ്ക്ക് പണിയായത്. ബ്രെവിസ് നാലു ഫോറും നാലു സിക്‌സും അടക്കം 52 റൺസ് അദ്ദേഹം നേടി. ശിവം ദുബൈ 40 പന്തിൽ 2 ഫോറും 3 സിക്‌സും അടക്കം 45 റൺസും നേടി. മത്സരത്തിന്റെ അവസാന നിമിഷം എം എസ് ധോണി 17 പന്തിൽ ഒരു സിക്സ് അടക്കം 18 റൺസ് നേടി ടീമിന് വിജയം സമ്മാനിച്ചു.