ഉത്തപ്പ നായകന്‍, സഞ്ജു വൈസ് ക്യാപ്റ്റന്‍, സര്‍പ്രൈസ് ടീം പ്രഖ്യാപിച്ചു

വിജയ് ഹസാര ട്രോഫിയ്ക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരവും കേരളത്തിന്റെ അതിഥി താരവുമായ റോബിന്‍ ഉത്തപ്പയാണ് ടീമിനെ നയിക്കുക. മലയാളി യുവതാരം സഞ്ജു സാംസണാണ് ഉപനായകന്‍.

ഉത്തപ്പയ്ക്ക് പുറമെ ഇന്ത്യ എ ടീമിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുന്ന ജലജ് സക്‌സേനയും അതിഥി താരമായി ടീമിലുണ്ട്. സച്ചിന്‍ ബേബി, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, ആസിഫ് കെഎം, സന്ദീപ് വാര്യര്‍ തുടങ്ങിയ പ്രമുഖ താരങ്ങളടങ്ങിയതാണ് കേരള ടീം.

ഈ മാസം ഇരുപത്തിനാലാം തിയതി ഛത്തീസ്ഗഡിനെതിരെയാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരം. തുടര്‍ന്ന് സൗരാഷ്ട്ര, ആന്ധ്ര, മുംബൈ, ജാര്‍ഖണ്ഡ്, ഗോവ, ഹൈദരാബാദ്, കര്‍ണാടക എന്നിവര്‍ക്കെതിരെയും കേരളം കളിക്കും.

കേരള ടീം