കെസിഎല്‍ താരലേലം: റെക്കോർഡ് തുകയ്ക്ക് സഞ്ജു കൊച്ചി ബ്ലൂ ടൈഗേഴ്‌സില്‍, പരമാവധി മുടക്കാവുന്ന ലേലത്തുകയുടെ പകുതിയിലേറെ ഒറ്റ വിളിയിൽ തീർത്തു!

കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ വിലയേറിയ താരം. 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് സഞ്ജുവിനെ സ്വന്തമാക്കിയത്. ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന തുകയ്ക്കാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വിറ്റുപോയത്.

ലേലത്തില്‍ അഞ്ചു ലക്ഷം രൂപയായിരുന്നു സഞ്ജു സാംസണിന്റെ അടിസ്ഥാന വില. കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലായിരുന്നു സഞ്ജുവിനു വേണ്ടി പ്രധാന പോരാട്ടം. 26.60 ലക്ഷം രൂപ വരെ തൃശൂര്‍ ടീം വിളിക്കുകയും ചെയ്തു. ഓരോ ഫ്രാഞ്ചൈസിക്കും ലേലത്തില്‍ പരമാവധി മുടക്കാവുന്ന തുക 50 ലക്ഷം രൂപയാണ്. അതില്‍ പകുതിയിലേറെ പണം സഞ്ജുവിനു വേണ്ടി മാത്രം കൊച്ചി ഫ്രാഞ്ചൈസി ചിലവാക്കി.

രഞ്ജി ട്രോഫിയിയിലൂടെ കേരള ആരാധകര്‍ക്ക് പ്രിയങ്കരനായ ജലജ് സക്സേനയും ഇക്കുറി കേരള ക്രിക്കറ്റി ലീഗിനുണ്ട്. ജലജ് സക്സേനയെ 12.40 ലക്ഷം രൂപക്ക് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കി. വിഷ്ണു വിനോദിനെ 12.80 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സ്വന്തമാക്കി. രണ്ടാമത്തെ വിലകൂടിയ താരമാണ് വിഷ്ണു വിനോദ്. ബേസിൽ തമ്പിയെ 8.40 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി.

Read more

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് തിരുവനന്തപുരത്താണ് കേരള ക്രിക്കറ്റ് ലീഗ് മല്‍സരങ്ങള്‍.