IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

ഐപിഎല്‍ 2025ല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫ് ഉറപ്പിച്ച ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. 11 കളികളില്‍ എട്ട് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് അവര്‍ക്കുളളത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സായി സുദര്‍ശന്‍, ജോസ് ബട്‌ലര്‍ എന്നിവരുള്‍പ്പെടെ ശക്തമായ ബാറ്റിങ് നിരയാണ് ജിടിക്കുളളത്. അതുപോലെ തന്നെ ബോളര്‍മാരും ടീമിനായി ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുന്നു. മേയ് 18ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായാണ് അവരുടെ അടുത്ത മത്സരം.

അതേസമയം ബാക്കിയുളള മത്സരങ്ങള്‍ക്കായി ജോസ് ബട്‌ലറും ജെറാള്‍ഡ് കോറ്റ്‌സിയും ഉടന്‍ ടീമിനൊപ്പം ചേരുമെന്നാണ് വിവരം. മേയ് 14ന് ഇരുവരും തങ്ങളുടെ നാടുകളില്‍ നിന്ന് ഇന്ത്യയിലെത്തും. മേയ് 17നാണ് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. ജോസ് ബട്‌ലറുടെ മടങ്ങിവരവ് ടീമിന്റെ ശക്തി വീണ്ടും കൂട്ടും. ഈ സീസണില്‍ ഗംഭീര പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവച്ചിട്ടുളളത്.

കഴിഞ്ഞ ലേലത്തില്‍ തന്നെ കൈവിട്ട രാജസ്ഥാന്‍ റോയല്‍സിന് വായടപ്പിക്കുന്ന മറുപടിയാണ് തന്റെ ബാറ്റിങ്ങിലൂടെ ഈ സീസണില്‍ ബട്‌ലര്‍ നല്‍കിയത്. അതേപോലെ തന്നെ ജെറാള്‍ഡ് കോറ്റ്‌സിയും ബോളിങ്ങിന് പുറമെ ബാറ്റിങ്ങിലും ടീമിനായി സംഭാവനകള്‍ നല്‍കുന്നുണ്ട്. ഇത്തവണ കിരീടം നേടാന്‍ ഏറെ സാധ്യതയുളള ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. കോച്ചായി ആശിഷ് നെഹ്‌റ കൂടെയുളളതും അവരുടെ എറ്റവും വലിയ ബലമാണ്.