അവന് ധോണിയെ പോലെ കഴിവുള്ളവന്‍; ആ രാജസ്ഥാന്‍ താരത്തെ ആര്‍.സി.ബി നായകനാക്കണമെന്ന് മൈക്കല്‍ വോണ്‍

വിരാട് കോഹ് ലി സ്ഥാനമൊഴിയുന്നതോടെ ആര്‍സിബിയുടെ അടുത്ത നായകനായി ഇംഗ്ലണ്ട് താരവും നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരവുമായ ജോസ് ബട്ടലറെ കൊണ്ടുവരണമെന്ന് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. എംഎസ് ധോണിയെ പോലെ കഴിവുള്ള താരമാണ് ബട്ട്‌ലറെന്നും ഏതുവിധേനയും താരത്തെ അര്‍സിബി ടീമിലെത്തിക്കണമെന്നും വോണ്‍ പറഞ്ഞു.

‘ഇംഗ്ലണ്ട് ടീമില്‍ മോര്‍ഗന് കീഴിലാണ് ബട്ട്ലര്‍ കളിക്കുന്നത്. തന്ത്രങ്ങള്‍ മെനയുന്ന കാര്യത്തില്‍ ബുദ്ധിമാനാണ് ബട്ട്ലര്‍. രാജസ്ഥാന്‍ റോയല്‍സ് ബട്ട്ലറിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ബട്ട്ലര്‍ ആര്‍സിബി ക്യാമ്പിലേക്ക് എത്തണം എന്നാണ് എനിക്ക്. വിക്കറ്റിന് പിന്നില്‍ ബട്ട്ലറെ നിര്‍ത്തുകയും ക്യാപ്റ്റനാവാന്‍ ആര്‍സിബി ആവശ്യപ്പെടുകയും വേണം.’

Unlikely to play remainder of IPL if it clashes with England series: Jos Buttler | Sports News,The Indian Express

‘ബട്ട്ലറെ രാജസ്ഥാന്‍ റീടെയ്ന്‍ ചെയ്യാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ബട്ട്ലര്‍ ആര്‍സിബിയിലേക്ക് പോകണം എന്നാണ് ഞാന്‍ പറയുക. എംഎസ് ധോണിയെ പോലെയാവാനുള്ള കഴിവ് ബട്ട്ലറിലുണ്ട്. അക്കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഇല്ല’ വോണ്‍ പറഞ്ഞു.

End Of An Era": How Twitter Reacted To Virat Kohli's Last Game As RCB Captain | Cricket News

നായകനെന്ന നിലയില്‍ ആര്‍സിബിയിലെ കോഹ്ലിയുടെ അവസാന സീസണായിരുന്നു ഇത്. സീസണില്‍ എന്നത്തേക്കാളും മികച്ച ഫോമിലായിരുന്ന ആര്‍സിബി എന്നാല്‍ പടിക്കല്‍ കലമുടച്ചു. ഇതോടെ കന്നിക്കിരീടമെന്ന സ്വപ്നം ഇനിയും ബാക്കിയായി.