സൂപ്പര്‍ താരം ടീമിനൊപ്പം ചേര്‍ന്നേക്കും; ശുഭപ്രതീക്ഷയില്‍ രാജസ്ഥാന്‍

കൈവിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കു പരിശീലനം പുനരാരംഭിക്കാമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഈയാഴ്ച ആര്‍ച്ചര്‍ക്കു ലഘുപരിശീലനം ആരംഭിക്കാമെന്നും തുടര്‍ന്ന് മുഴുവന്‍സമയ കളിയിലേക്കു തിരികെയെത്താമെന്നുമാണ് നിര്‍ദ്ദേശം.

വീട്ടിലെ ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ കൈയില്‍ ചില്ലുതുളച്ചു കയറിയതിനെ തുടര്‍ന്നാണ് താരം ശസ്ത്രക്രിയയ്ക്കു വിധേയനായത്. ആദ്യം കളിക്കിടെ ഏറ്റ പരിക്കാണ് കൈവിരലിന്റെ വേദനയ്ക്ക് കാരണമായി കരുതിയിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ ചില്ലുതുളച്ചു കയറിയത് കണ്ടെത്തുകയായിരുന്നു.

Jofra Archer: Rajasthan Royals will look after England bowler and take ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമംഗമായ ആര്‍ച്ചര്‍ ടൂര്‍ണമെന്റിലേക്ക് വരുമോ എന്നതില്‍ വിവരമൊന്നുമില്ല. എന്നിരുന്നാലും ആര്‍ച്ചര്‍ കളിക്കാന്‍ തയ്യാറാകുമെന്ന ശുഭപ്രതീക്ഷയിലാണ് രാജസ്ഥാന്‍. ഇംഗ്ലണ്ട് പേസര്‍ ബെന്‍ സ്റ്റോക്‌സും പരിക്കു മൂലം പിന്മാറിയ സാഹചര്യത്തില്‍ രാജസ്ഥാന്‍ ഏറെ പ്രതിസന്ധിയിലാണ്.

Rajasthan Royals All-Rounder Ben Stokes Ruled Out Of IPL 2021 With Broken Finger | Cricket Newsടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ പഞ്ചാബ് കിംഗ്സിനോട് രാജസ്ഥാന്‍ നാല് റണ്‍സിന് പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച ഡല്‍ഹിക്കെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സ്റ്റോക്സിനെ കൂടി നഷ്ടമായതോടെ രാജസ്ഥാന്‍ പേസ് നിരയില്‍ ക്രിസ് മോറിസിന് കൂടുതല്‍ ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരും.