ക്രിസ് മാർട്ടിന്റെ ഷോയിൽ തരംഗമായി ജസ്പ്രീത് ബുംറ, പേര് കേട്ടതോടെ ഇളകി മറിഞ്ഞ് ആരാധകർ; കോൾഡ് പ്ലേയുടെ സംഗീതപരിപാടിയിലെ വീഡിയോ വൈറൽ

ലോകപ്രശസ്ത റോക്ക് ബാൻഡ് കോൾഡ് പ്ലേയുടെ മുബൈയിൽ നടന്ന സംഗീത പരിപാടിയിലും ‘താരമായി’ ജസ്പ്രിത് ബുംറ. മുംബൈയിൽ നടന്ന ഷോയിലെ ക്ലിപ്പുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പോകുന്നത്. ബ്രാൻഡിന്റെ ഉടമകളിൽ ഒരാളും ലോക പ്രശസ്ത പാട്ടുകാരനുമായ ക്രിസ് മാർട്ടിനാണ് ഷോക്കിടെ ബുംറയുടെ പേര് എടുത്ത് പറഞ്ഞത്.

ഷോയിൽ പാടി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന സമയത്ത് പെട്ടെന്ന് മാർട്ടിൻ ഇങ്ങനെ പറഞ്ഞു-” ‘ഒന്നുനിൽക്കൂ, ഞങ്ങൾക്ക് ഷോ വേഗം പൂർത്തിയാക്കേണ്ടതുണ്ട്. കാരണം ജസ്പ്രിത് ബുംമ്ര സ്റ്റേജിന് പിന്നിൽ വന്ന് നിൽപ്പുണ്ട്. എന്റെ നേരെ പന്തെറിയണമെന്നാണ് അദ്ദേഹം പറയുന്നത്’ എന്തായാലും ബുംറയുടെ പേര് കേട്ടതോടെ ആരാധകർ ഇളകി മറിഞ്ഞെന്ന് തന്നെ പറയാം.

കോൾഡ്പ്ലേ ബാൻഡിന്റെ ഷോയെ ആവേശത്തോടെയാണ് മുംബൈ നഗരം കാണുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഷോയുടെ ടിക്കറ്റുകൾ എല്ലാം മാസങ്ങൾക്ക് മുമ്പ് തന്നെ വിട്ടുപോയിരുന്നു. മിനിറ്റുകൾ കൊണ്ടാണ് വലിയ തുകയുടെ ടിക്കറ്റുകൾ ആളുകൾ കരസ്ഥമാക്കിയത് എന്നും എടുത്ത് പറയണം.

ബുംറയെ സംബന്ധിച്ച് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന ലേബലിൽ നിൽക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ നല്ല പെരുമാറ്റാവും രീതികളുമൊക്കെ ആരാധകർ ഏറ്റെടുത്ത ഒന്നാണ്.