ജേസണ്‍ റോയ് ഐപിഎല്ലിനില്ല, പകരം ആര്?, ഒരേയൊരു പേര്

അണ്‍സോള്‍ഡ് ആയ ഗെയ്‌ലിനെ ബാംഗ്ലൂര്‍ എടുത്തപ്പോള്‍ പഴയ ടീമായ കൊല്‍ക്കത്തയ്ക്ക് എതിരെ സെഞ്ചുറി അടിച്ച് നെഞ്ചും വിരിച്ച് നിന്ന യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിൈ ഓര്‍മ്മയുണ്ടോ.. ഇനി അതുപോലെ ഒരു കൊല മാസ്സ് കാണിക്കാന്‍ ഒരേ ഒരു താരത്തിനു മാത്രേമേ പറ്റു അത് റെയ്‌നയോ, മലാനോ, ഷകീബോ അല്ല, സാക്ഷാല്‍ സ്റ്റീവ് സ്മിത്ത്..

അതേ അവനെ ഒരു ടീം എടുത്താല്‍ ഈ ഐപിഎല്‍ പൊളിക്കും കൂടുതല്‍ ഭംഗിയാകും. എന്നിട്ട് പഴയ ടീം ഡല്‍ഹിക്ക് എതിരെ ഒരു 40 ബോളില്‍ സെഞ്ചുറി അടിക്കണം. ഡല്‍ഹിയുടെ മൊട്ടയും പന്തും പോണ്ടിംഗും അത് കണ്ട് നില്‍ക്കണം. ഇന്ന് ലോക ക്രിക്കറ്റില്‍ ഇദ്ദേഹത്തേക്കാള്‍ മികച്ച താരമുണ്ടോ എന്റെ അറിവില്‍ ഇല്ല. അതാണ് സ്മിത്തിന്റെ റേഞ്ച്.

Steve Smith: IPL 2021: Steve Smith reaches Mumbai to join Delhi Capitals,  will serve seven-day quarantine | Cricket News - Times of India

ഇനി ഇതിനെ വിമര്‍ശിക്കുന്നവരോട്. നിങ്ങള്‍ക്കൊരു ദുഃഖവാര്‍ത്ത ജേസണ്‍ റോയ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരിക്കുന്നു. ബയോ ബബിള്‍ പ്രശ്‌നം. എന്നാല്‍ പകരം ഇനി ആര്? ഒരേ ഒരു പേര് സ്റ്റീവ് സ്മിത്ത്. അതേ ഗുജറാത്ത് ടൈറ്റന്‍സ് മാനേജ്‌മെന്റിന് കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കില്‍ അവര്‍ പകരക്കാരനായി സ്മിത്തിനെ എടുക്കും.

അവന്റെ രണ്ടാം വരവിനായി ഇന്ത്യന്‍ ജനത കാത്തിരിക്കുന്നു.. ഫസ്റ്റ് സീസണില്‍ തന്നെ ചാമ്പ്യന്‍സ് ആകാന്‍ ഗുജറാത്തിന് ഒരു സുവര്‍ണവസരം എന്തെന്നാല്‍ ഇത്രയും തന്ത്രശാലി ആയൊരു ക്രിക്കറ്റര്‍ തന്നെ വരണം. സ്മിത്തിനെ ടീമില്‍ എടുത്താല്‍ ഉള്ള ഗുണങ്ങള്‍..

1. ബാറ്റിംഗ് 100%
2. ബൌളിംഗ് 90%
3. ഫീല്‍ഡിങ് 100%
4. ക്യാപ്റ്റന്‍സി 100%-

ഇതിലും മികച്ചൊരു പകരക്കാന്‍ വേറെയുണ്ടോ നിങ്ങള്‍ക്കും പറയാം…

Read more

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്