ചെന്നൈ ചെയ്ത ആ മണ്ടത്തരമാണ് അവരുടെ പ്ലേ ഓഫ് സാദ്ധ്യതകൾ നശിപ്പിച്ചത്, അഭിപ്രായവുമായി കൈഫ്

ഐ‌പി‌എൽ 2022 ലെആദ്യ മത്സരത്തിൽ പരാജയപെട്ടതിന് ശേഷം ഓപ്പണർ ഡെവൺ കോൺവെയെ പുറത്താക്കിയ ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) തങ്ങളുടെ തെറ്റിൽ പശ്ചാത്തപിക്കുക ആയിരിക്കുമെന്ന് മുൻ ഇന്ത്യൻ ബാറ്റർ മുഹമ്മദ് കൈഫ് കരുതുന്നു. സീസണിൽ ആദ്യമായിട്ടാണ് കളിയുടെ എല്ലാ മേഖലയിലും പൂർണമായ ആധിപത്യം നേടി ചെന്നൈ സൂപ്പർ കിങ്‌സ് ജയം സ്വന്തം ആക്കുന്നത്. ഈ പ്രകടനം ആദ്യം മുതൽ കാഴ്ചവെച്ചിരുന്നെങ്കിൽ ചെന്നൈ ഉറപ്പായിട്ടും പ്ലേ ഓഫ് കടക്കുമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. ചെന്നൈ ഈ സീസണിൽ ചെയ്ത മണ്ടത്തരത്തെക്കുറിച്ച് പറയുകയാണ് ഇപ്പോൾ മുൻ താരം മുഹമ്മദ് കൈഫ്.

മാർച്ച് 26 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ (കെകെആർ) ചെന്നൈ നേരിട്ടപ്പോൾ സീസൺ ഓപ്പണറിലാണ് ന്യൂസിലൻഡ് ഇടംകയ്യൻ ഐപിഎൽ അരങ്ങേറ്റം കുറിച്ചത്. വെറും മൂന്ന് റൺസിന് പുറത്തായ അദ്ദേഹം തൽക്ഷണം പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായി. പിന്നെ താരത്തിന് പകരം ഓപ്പണിങ് സ്ഥാനത്ത് ചെന്നൈ പരീക്ഷണങ്ങൾ നടത്തി, എന്തിരുന്നാലും മടങ്ങിവരവിൽ കളിച്ച മൂന്ന് മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടാൻ കോൺവേക്ക് സാധിച്ചു.

“ഒരു പരാജയത്തിന് ശേഷം കോൺവേയെ ചെന്നൈ ഉപേക്ഷിച്ചു. അദ്ദേഹം ഇപ്പോൾ ബാറ്റ് ചെയ്യുന്ന രീതിയിൽ, സിഎസ്‌കെ തെറ്റിൽ പശ്ചാത്തപിക്കും. അവർക്ക് സ്ക്വാഡിൽ വളരെ നല്ല ഒരു കളിക്കാരൻ ഉണ്ടായിരുന്നു, പക്ഷേ അവനെ ശരിയായി ഉപയോഗിക്കാനായില്ല.”

“കോൺവേ ഒരു ക്ലാസ് കളിക്കാരനാണ്. അവന്റെ ആയുധപ്പുരയിൽ എല്ലാത്തരം സ്ട്രോക്കുകളും ഉണ്ട്. അവൻ 360-ആംഗിൾ ഷോട്ടുകൾ കളിക്കുന്നു, ഏത് തരത്തിലുള്ള സ്ട്രോക്കാണ് കളിക്കാൻ പോകുന്നതെന്ന് ബൗളർക്ക് അറിയില്ല.”

Read more

എന്തായാലും ഇനി അദ്ഭുയൂഥങ്ങൾ നടന്നാൽ മാത്രമേ ചെന്നൈ പ്ലേ ഓഫിൽ എത്തുക ഒള്ളു.