ബാസ് ബോളല്ല, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് ആദ്യ രണ്ട് ടെസ്റ്റുകളിലെ ആ വീഴ്ച

നേരിട്ട അവസാന പന്തില്‍ സിക്‌സര്‍ അടിച്ചും എറിഞ്ഞ അവസാന പന്തില്‍ വിക്കറ്റെടുത്തും ബ്രോഡ് വിരമിക്കല്‍ ഗംഭീരമാക്കി. ബാസ് ബോളും നോര്‍മ്മല്‍ ടെസ്റ്റ് ക്രിക്കറ്റും തമ്മിലുള്ള മല്‍സരം ഏത് ഗെയിമാണ് കൂടുതല്‍ മികച്ചതെന്ന് പറയാനാവാത്ത വിധം സമനിലയില്‍ കലാശിച്ചിരിക്കുന്നു..

ആദ്യ ടെസ്റ്റിലെ ആദ്യ ദിവസം തന്നെ ആദ്യ ഇന്നിങ്‌സ് ഡിക്ലറേഷന്‍ നടത്തിയത് ബാസ് ബോള്‍ അഹങ്കാരമെന്ന് വിലയിരുത്തുന്നവര്‍ ഉണ്ട്. എല്ലാ ടെസ്റ്റുകളും ക്ലോസ് മാച്ചുകളായി ഫിനിഷ് ചെയ്ത ഈ സീരിസ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത് ഫീല്‍ഡിങ്ങ് പിഴവുകള്‍ കൊണ്ട് മാത്രമാണ്.

ആദ്യ 2 ടെസ്റ്റുകളില്‍ നിന്നായി 11 ക്യാച്ചുകള്‍ മിസ്സാക്കിയതാണ് ആ ക്ലോസ് മാച്ചുകളില്‍ യഥാര്‍ഥത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഈ ആഷസ് നല്‍കുന്ന സൂചന ബാസ് ബോള്‍ ഇവിടെത്തന്നെ കരുത്തോടെ ഉണ്ടാകും എന്നാണ്.

ഇനി കാത്തിരിക്കുന്നത് ലോകകപ്പിന് ശേഷം ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ബാസ് ബോള്‍ v സ്പിന്‍ ബോള്‍ സീരിസിനാണ്.

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍