'പൂജ്യത്തിന് പോയാലും കുഴപ്പമില്ല, ഈ ലോകകപ്പിൽ നീ തന്നെയാണ് ഓപ്പണർ'; ഗംഭീറും സൂര്യയും തന്ന പിന്തുണയെ കുറിച്ച് അഭിഷേക്

ടി-20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സിംബാവെയ്‌ക്കെതിരെ ഇന്ത്യ 72 റൺസിനാണ് വിജയിച്ചത്. ഇതോടെ സെമി പ്രതീക്ഷ നിലനിർത്തിയിരിക്കുകയാണ് ഇന്ത്യ. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ സിംബാവേ ടി 20 ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി ബാറ്റ് വീശിയ എല്ലാ താരങ്ങളും വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്.

നാളുകൾ ഏറെയായി മോശം പ്രകടനം നടത്തിയ അഭിഷേക് ശർമ്മ ശക്തമായ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. 30 പന്തിൽ 55 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. ഇപ്പോഴിതാ ടൂർണമെന്റിൽ തുടക്കം പാളിയപ്പോഴും കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും തന്നെ ചേര്‍ത്തുപിടിച്ചുവെന്ന് തുറന്നു പറഞ്ഞ് അഭിഷേക് ശര്‍മ.

‘ തുടക്കം ഞാൻ ആഗ്രഹിച്ചതുപോലെ ആയിരുന്നില്ല. ലോകകപ്പ് പോലെ വലിയൊരു വേദിയിൽ രാജ്യത്തിനായി ആദ്യമായി കളിക്കുമ്പോൾ മികച്ച തുടക്കം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ രണ്ട് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നത് വലിയ തിരിച്ചടിയായി. പക്ഷേ, ആ സമയത്തും കോച്ചും ക്യാപ്റ്റനും തനിക്ക് തന്ന പിന്തുണ വലുതാണ്’

‘നീ ഇനിയൊരു തവണ കൂടി പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും നീ തന്നെ ഓപ്പണറായി കളിക്കും. ടീമിനെ ജയിപ്പിക്കാൻ നിനക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നായിരുന്നു, തുടര്‍ച്ചായി മൂന്ന് ഡക്ക് അടിച്ചപ്പോള്‍ ക്യാപ്റ്റനും കോച്ചും എന്നോട് പറഞ്ഞത്. ഇതൊരു ടീം മാത്രമല്ല, ഒരു കുടുംബം പോലെയാണ് എനിക്ക് തോന്നിയത്. എല്ലാ താരങ്ങളും പരിശീലകരും ഞാൻ നന്നായി കളിക്കണമെന്ന് ആഗ്രഹിച്ചു. ആ ഒരു പിന്തുണയാണ് എനിക്ക് വേണ്ടിയിരുന്നത്’അഭിഷേക് കൂട്ടിച്ചേർത്തു.

Latest Stories

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല

ഹോര്‍മൂസ് കടക്കാനാകാതെ ഇറാനിലേക്കുള്ള കപ്പലുകള്‍, യുഎസ് ഉപരോധം മറികടന്ന് നീങ്ങല്‍ സാധ്യമല്ല; ചൈനീസ് കപ്പല്‍ റിച്ച് സ്റ്റാറിയും തിരികെ മടങ്ങി

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്