സങ്കടത്തോടുകൂടി പറയട്ടെ, നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് ചാന്‍സ് കൊടുക്കണം എന്ന് പറയുന്നത് ശരിയല്ല

അമല്‍ ദേവ്

ശുഭ്മാന്‍ ഗില്‍, 23 വയസ്സും ടി20യിലെ മെല്ലെ തുടക്കവും കാരണം ഒരു ശിഖര്‍ ധവാന്‍ ലെവല്‍ മാക്‌സിമം എന്ന് കരുതി. പക്ഷെ ഓരോ മത്സരം കഴിയുമ്പോള്‍ വളരെ പെട്ടെന്ന് കോഹ്ലിയേക്കാള്‍ വേഗത്തില്‍ ടീമിന്റെ നട്ടെല്ല് ആയി മാറുന്നു..

ശ്രേയസ് അയ്യര്‍ ആയിരിക്കും കോഹ്ലിയുടെ പഴയ പൊസിഷന്‍ എത്തുമെന്ന് വിചാരിച്ചു.. പക്ഷെ കോഹ്ലിയേക്കാള്‍ വേഗത്തില്‍ കോഹ്ലി, രോഹിത്, സച്ചിന്‍ എന്നിവര്‍ ഒക്കെ ഉണ്ടാക്കിയ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കുമെന്നുള്ള രീതിയില്‍ ഉള്ള കുതിച്ചു കയറ്റം..

തന്റെതായ ഒരു ദിവസത്തില്‍ 200അടിച്ച ഇഷനെക്കാള്‍ ഒരുപാട് പടി മുകളില്‍ ആണ് കോണ്‍സിസ്റ്റന്റ് ആയ ഗില്‍. നാലാമത് പൊസിഷനില്‍ സൂര്യകുമാറിനെ വേണം എന്ന് നല്ല ആഗ്രഹം ഉണ്ട്. കാരണം, പണ്ട് യുവി, ധോണി, വീരു ഒക്കെ ബാറ്റ് ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു എന്റര്‍ടൈന്‍മെന്റ് ഉണ്ട്.. അത് സൂര്യ ബാറ്റ് ചെയ്യുമ്പോള്‍ കിട്ടും.. പക്ഷേ തുടര്‍ച്ചയായി ഏകദിനത്തില്‍ പരാജയം ആവുന്നു.

രാഹുല്‍ തന്നെ ആ പൊസിഷന്‍ വരട്ടെ.. ഇഷാന് പകരം ശ്രേയസ് തന്നെ ആവും ബെറ്റര്‍.. കുറച്ചു സങ്കടത്തോടുകൂടി പറയട്ടെ നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് ചാന്‍സ് കൊടുക്കണം എന്ന് പറയുന്നത് ശരിയല്ല.

ആഭ്യന്തര ക്രിക്കറ്റില്‍ സര്‍ഫറാസ് ഒക്കെ അടിക്കുന്നതും, ഇന്റര്‍നാഷണലില്‍ ഗില്‍, ഇഷാന്‍, പന്ത്, സൂര്യ.. ഒക്കെ ചാന്‍സ് മുതലാക്കുന്നതും വെച്ച് നോക്കുമ്പോള്‍ സഞ്ജു ആഭ്യന്തര തലത്തില്‍  പോയിട്ട് എക്‌സ്ട്രാ ഓര്‍ഡിനറി ഇന്നിംഗ്സ് കളിച്ചു ടീമില്‍ തിരിച്ചെത്തട്ടെ എന്നാണ് ആശംസിക്കാനുള്ളത്.

Read more

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്