മറ്റുള്ള ഏതെങ്കിലും ടീമിൽ ഇങ്ങനെയൊരു തസ്തികയുണ്ടോ എന്ന് സംശയമാണ്, ലോക കപ്പിൽ അയാളുടെ റോൾ ചെയ്യാൻ മറ്റാരുമില്ല

ഇന്ത്യൻ ടീമിൻ്റെ ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ബാറ്ററാണ് കാർത്തിക്. മറ്റുള്ള ഏതെങ്കിലും ടീമിൽ ഇങ്ങനെയൊരു തസ്തികയുണ്ടോ എന്ന് സംശയമാണ്.

ഇന്ന് ഇന്ത്യ ആഗ്രഹിച്ചതിനേക്കാൾ വളരെ വേഗത്തിൽ ആർ.അശ്വിൻ ക്രീസിലെത്തിയിരുന്നു. 160-170 റൺസ് ഒക്കെയാണ് ആ സമയത്ത് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷേ ഇന്ത്യ 190 വരെയെത്തി.

അതാണ് കാർത്തിക് ഇഫക്റ്റ്. സമ്മർദ്ദം മുറുകുമ്പോൾ ഇന്നോവേറ്റീവ് ഷോട്ടുകൾ കളിച്ച് റൺറേറ്റ് ഉയർത്തിവിടുന്ന അതുല്യപ്രതിഭ. പ്രായം തളർത്താത്ത പോരാളി.