ത്രോ ഡൗണ്‍ ചെയ്യല്‍ മാത്രമാണോ കോച്ചിന്‍റെ ജോലി, വേറെ ചില ഉത്തരവാദിത്വങ്ങൾ ഉണ്ട് മിസ്റ്റർ; ദ്രാവിഡിനെതിരെ ഗംഭീർ

ഈ അടുത്ത കാലത്ത് മികച്ച പ്രകടനം നടത്തിയിട്ടും നല്ല ഫോമിൽ ആയിരുന്നിട്ടും, ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 ഐ, ഏകദിനങ്ങൾ എന്നിവയിലേക്ക് ഉള്ള ടീമിലിടം പ്രിത്വി ഷാ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇത് ആദ്യം ആയിട്ടല്ല മികച്ച പ്രകടനം നടത്തിയിട്ടും ഷാ മനഃപൂർവം ഒഴിവാക്കപ്പെടുന്നത്. ഒരുപക്ഷെ സഞ്ജു സാംസൺ നേരിട്ട അവഗനയെക്കാൾ വലിയ അവഗണയാണ് താരം നേരിടുന്നത്. അതും ഇത്ര മികച്ച ഫോമിൽ ആയിരുന്നിട്ട് കൂടി. സെവാഗിനെ പോലെ തന്നെ വെടിക്കെട്ട് തുടക്കം നല്കാൻ പറ്റുന്ന ഓപ്പണർ തന്നെയാണ് ഷാ എന്ന് നിസംശയം പറയാം.

ഇപ്പോഴിതാ താരത്തിന് വലിയ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ അഭിപ്രായങ്ങളും നിർദേശങ്ങളും ഒക്കെയായി നിറഞ്ഞ് നിൽക്കുന്ന ആളാണ് ഷാ. യുവതാരത്തിന് ചില പ്രശ്‌നങ്ങളുണ്ടാകാമെന്ന്( ഫിറ്റ്നസ്, സ്വഭാവപ്രശ്നങ്ങൾ) സമ്മതിച്ചു. എന്നാൽ തീരുമാനത്തിന് മുമ്പ് ‘യുവതാരത്തിന് ’ കുറച്ച് അവസരങ്ങൾ കൂടി നൽകണമെന്ന് അദ്ദേഹം ബിസിസിഐയോട് ആവശ്യപ്പെട്ടു. എന്തെങ്കിലും വിലയിരുത്തൽ നടത്തുന്നതിന് മുമ്പ് കളിക്കാരന്റെ കരിയർ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, 2018 ലെ അണ്ടർ 19 ലോകകപ്പിൽ തന്നെ പരിശീലിപ്പിച്ച രാഹുൽ ദ്രാവിഡിനോട് യുവതാരം റഡാറിൽ നിന്ന് വീഴാതിരിക്കാൻ ഒരു സംഭാഷണം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.

കോച്ചുമാരും സെലക്ടര്‍മാരും എന്താണ് ചെയ്യുന്നത്. സെലക്ടര്‍മാരുടെ പണി ടീമിനെ തെരഞ്ഞടുക്കല്‍ മാത്രമല്ല. അതുപോലെ കോച്ചിന്‍റെ പണി കളിക്കാര്‍ക്ക് ത്രോ ഡൗണ്‍ ചെയ്യല്‍ മാത്രവുമല്ല. പൃഥ്വി ഷായെപ്പോലുള്ള കളിക്കാരുടെ കരിയര്‍ രൂപപ്പെടുത്താന്‍ അവരെ സഹായിക്കേണ്ടത് സെലക്ടര്‍മാരും പരീശിലകരുമെല്ലാം ചേര്‍ന്നാണ്. കാരണം, അയാളുടെ പ്രതിഭയെക്കുറിച്ച് നമുക്കെല്ലാം അറിയാം. അതുകൊണ്ടുതന്നെ അയാളുടെ കരിയര്‍ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുക എന്നത് ടീം മാനേജ്മെന്‍റിന്‍റെ ഉത്തരവാദിത്തമാണ്.

എന്തായാലും ഷാക്ക് വേണ്ടി ആരാധകർ നല്ല രീതിയിൽ ആരാധകർ രംഗത്ത് എത്തുന്നുണ്ട്.