ഐ.പി.എല്‍ താര ലേലത്തിന്റെ നിയമാവലി പുറത്തിറക്കി; ടീമുകള്‍ക്ക് ആശ്വാസം

പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തിന്റെ നിയമാവലി ഐപിഎല്‍ ഭരണസമിതി പുറത്തിറക്കി. പഴയ എട്ട് ടീമുകള്‍ക്കും നാല് താരങ്ങളെ വീതം നിലനിര്‍ത്താം. ഇതനുസരിച്ച് മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം വിദേശ താരങ്ങളെയും ഇന്ത്യന്‍ താരങ്ങളെയും നിലനിര്‍ത്താം.

പുതിയതായി എത്തുന്ന ലഖ്നൗ, അഹമ്മദാബാദ് ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ ലേലത്തിന് മുമ്പ് തന്നെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാം. ഇതില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഒരു വിദേശ താരവും ഉണ്ടായിരിക്കണം. ലേലത്തില്‍ ഉപയോഗിക്കാവുന്ന തുക 85 കോടിയില്‍ നിന്ന് ഇത് 90 കോടിയായി ഉയര്‍ത്തി.

2018ലെ മെഗാ ലേലത്തില്‍ ഉണ്ടായിരുന്നതുപോലെ ഇത്തവണ ആര്‍ടിഎം ഉപയോഗിച്ച് താരങ്ങളെ സ്വന്തമാക്കാനാവില്ല. ഡിസംബറിലാവും താരലേലം നടക്കുകയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.