ഗെയ്‌ലിന്റെ ഭാവിയെന്ത്? ചലഞ്ചേഴ്‌സ് നിലനിര്‍ത്തുക ഈ താരങ്ങളെ

ഐ പി എല്‍ താരലേലം ഇങ്ങെത്തി. ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ വലിയതോതിലുള്ള ചര്‍ച്ചയിലാണ് ടീമുകള്‍. ഐപിഎല്ലില്‍ ഒരു കിരീടം ബാംഗ്ലൂരിന് കിട്ടാക്കനിയാണ്.താരസമ്പന്നമാണ് ചലഞ്ചേഴ്സ്.എന്നിട്ടും ഐ പി എല്ലില്‍ ഒരു കിരീടം അവരില്‍ നിന്നും അകന്ന് നില്‍ക്കുകയാണ്.3 തവണ ഫൈനലില്‍ എത്തിയെങ്കിലും രണ്ടാം സ്ഥാനം നേടി തൃപ്തിപ്പെടാനായിരുന്നു ബാംഗ്ലൂരിന്റെ വിധി. ഇത്തവണയെങ്കിലും ഒരു കിരീടം സ്വന്തമാക്കി ആ ചീത്തപ്പേര് മായ്ച്ച് കളയാനുള്ള ശ്രമത്തിലാണ് ചലഞ്ചേഴ്സ്.

താരസമ്പന്നമാണ് കോഹ് ലിയുടെ നേതൃത്തത്തിലുള്ള ബാംഗ്ലൂര്‍ ടീം. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ ഗെയ്‌ലും ഡിവില്ലിയേഴ്‌സും രാഹുലും കോഹ്‌ലിയുമടങ്ങുന്ന ബാറ്റിങ് നിരയും സ്റ്റാര്‍ക്കും ചാഹലുമടങ്ങുന്ന ബോളിങ് നിരയുമുണ്ടായിട്ടും ഇതുവരെ ഒരു കിരീടം അവര്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് പേരേ മാത്രമേ ഒരു ടീമിനു നിലനിര്‍ത്താന്‍ കഴിയു എന്നിരിക്കേ നായകന്‍ വിരാടിനേയും ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സിനേയും ഇന്ത്യന്‍ താരം ചാഹലിനേയുമാകും ടീം നിലനിര്‍ത്തുക. വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ സമീപ കാലത്ത് അത്ര മികച്ച ഫോമിലല്ല. ഫിറ്റ്‌നസ്സ് പ്രസ്‌നങ്ങളും താരത്തിനെ അലട്ടുന്നുണ്ട്. എന്നാല്‍ ടി-20 ഫോര്‍മാറ്റില്‍ 10000 റണ്‍സിലധികം നേടിയ ഒരു ബാറ്റ്‌സ്മാനെ അങ്ങനെ തള്ളിക്കളയുന്നതിനേക്കുറിച്ച് ബാംഗ്ലൂര്‍ ആലോചിക്കേണ്ടിയിരിക്കുന്നു. 3 താരങ്ങളെ നിലനിര്‍ത്തിയാലും ഗെയ്‌ലിനെ ലേലത്തില്‍ മേടിക്കാന്‍ ടീമിന് സാധിക്കും. ബാംഗ്ലൂരിന്റെ തീരുമാനം എന്താണ് എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

നേരത്തെ ഗാരി കേസ്റ്റനെയുംആശിഷ് നെഹ്റയെയും രപരിശീലകസ്ഥാനത്തേക്ക് ചലഞ്ചേഴ്‌സ് എത്തിച്ചിരുന്നു. സീസണില്‍ ബാംഗ്ലൂര്‍ ടീമിന്റെ കോച്ചിങ് സ്റ്റാഫിനൊപ്പം ഇരുവരും ഉണ്ടാകും. ടീമിന്റെ ബാറ്റിങ് പരിശീലകനായും ഉപദേശകനുമായിട്ടാണ് ഗാരി കേസ്റ്റനെ ടീമില്‍ എടുത്തിരിക്കുന്നത്. ബോളിങ് പരിശീലകനാണ് ആശിഷ് നെഹ്റയെ നിയമിച്ചിരിക്കുന്നത്.റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖ്യപരിശീലകന്‍ ഡാനിയല്‍ വെറ്റോറി തന്നെയായിരിക്കും. വെറ്റോറിക്ക് കീഴിലാണ് കേസ്റ്റണും നെഹ്്റയും പ്രവര്‍ത്തിക്കുക.