ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് എം എസ് ധോണി. 2019 -ൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ താരം നിലവിൽ ഐപിഎലിൽ മാത്രമാണ് കളിക്കുന്നത്. ഓരോ സീസൺ കഴിയുംതോറും ധോണിയുടെ അവസാന സീസൺ ആണോ ഇത് എന്ന ആശങ്കയിലാണ് ആരാധകർ.
എന്നാൽ ഇപ്പോൾ ആരാധകർക്ക് ഒരേ സമയം സന്തോഷവും അതെ പോലെ തന്നെ സങ്കടപെടുത്തുന്നതുമായ വാർത്തകളാണ് പുറത്ത് വരുന്നത്. അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി എം എസ് ധോണി കളിക്കും. എന്നാൽ അത് അദ്ദേഹത്തിന്റെ അവസാന സീസൺ ആകാനും സാധ്യതയുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോട്ട്.
Read more
കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിന്റെ ചെയർമാനായി എൻ ശ്രീനിവാസൻ നിയമതിനായിരുന്നു. ഇതോടെ ചെന്നൈയിൽ ഒരു വർഷം കൂടി കളിക്കാൻ ധോണി തീരുമാനം എടുക്കുകയായിരുന്നു. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ ചെന്നൈ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. സീസണിന്റെ പകുതിയിൽ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്ക്‌വാദ് പരിക്കേറ്റതിനാലാണ് ധോണി നായകസ്ഥാനം ഏറ്റെടുത്തത്. അടുത്ത വർഷം ചെന്നൈയുടെ ക്യാപ്റ്റന്റെ റോളിൽ റുതുരാജാണോ ധോണിയാണോ കളിക്കുകയെന്നത് പിന്നീട് തീരുമാനിക്കും.







