രോഹിത് ശർമ്മയെ സംബന്ധിച്ച് ഈ സീസണിന്റെ പകുതി ഭാഗം പിന്നിട്ടപ്പോൾ താരത്തിന്റെ അത്രയും ട്രോൾ കേൾക്കേണ്ടതായി വന്ന മറ്റൊരു താരവും ഉണ്ടായിരുന്നില്ല. എന്നാൽ പകുതിക്ക് ശേഷം രോഹിത് ഫോമിൽ തിരിച്ചെത്തി. രോഹിത്തിന്റെ ബാറ്റിൽ നിൻ റൺ ഒഴുകി തുടങ്ങിയതോടെ മുംബൈ ആകട്ടെ പിടിച്ചാൽ കിട്ടാത്ത രീതിയിലാണ് ഇപ്പോൾ എതിരാളികളെ തകർത്തെറിഞ്ഞ് മുന്നേറുന്നത്.
10 മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധ സെഞ്ച്വറികളുൾപ്പെടെ രോഹിത് 293 റൺസ് നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ന് നടക്കാനിരിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് മുമ്പ് ഈ സീസണിലെ മിക്ക മത്സരങ്ങളിലും രോഹിത് ശർമ്മയെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി നിയമിക്കാനുള്ള മുംബൈ ഇന്ത്യൻസിന്റെ തീരുമാനത്തെക്കുറിച്ച് മുഖ്യ പരിശീലകൻ മഹേല ജയവർധന വിശദീകരണം നൽകി.
2025 ലെ ഐപിഎൽ സീസണിൽ എതിരാളികളുടെ ബാറ്റിംഗ് സമയത്ത് ഭൂരിഭാഗവും രോഹിത് ശർമ്മ ഫീൽഡ് ചെയ്തിട്ടില്ല. ചുരുക്കി പറഞ്ഞാൽ വളരെ ചുരുക്കം മാത്രമേ താരത്തെ ഫീൽഡിൽ കാണാൻ സാധിച്ചിട്ടുള്ളു. രോഹിത് ശർമ്മയെ “ഇംപാക്റ്റ് സബ്” ആയി നിയമിക്കാനുള്ള തീരുമാനം സീസണിന്റെ തുടക്കത്തിലെ എടുത്തത് അല്ലെന്ന് മഹേല ജയവർധന പറഞ്ഞു.
“ഇല്ല, അത് തുടക്കത്തിലല്ലായിരുന്നു. ചില മത്സരങ്ങളിൽ രോഹിത് കളത്തിലുണ്ടായിരുന്നു. എന്നാൽ ടീമിന്റെ ഘടന നോക്കുകയാണെങ്കിൽ, മിക്ക കളിക്കാരും ഇരട്ട വേഷങ്ങൾ ചെയ്യുന്നു. അവരിൽ ഭൂരിഭാഗവും ബൗളിംഗ് ചെയ്യുന്നു. അതേസമയം, ചില വേദിയിൽ ആവശ്യം വേഗത്തിൽ ഫീൽഡിൽ നീങ്ങുന്ന താരങ്ങളെയാണ് ”ജയവർധന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
“വേഗതയും മറ്റും ഉള്ളവരെയാണ് നിങ്ങൾക്ക് വേണ്ടത്. അതുകൊണ്ട് അതും പ്രധാനമാണ്. ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ഒരു ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അതിനാൽ ഞങ്ങൾ അദ്ദേഹത്തെ അധികം സമ്മർദ്ദത്തിലാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആഗ്രഹിച്ചു. ബാറ്റിംഗ് ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് അവൻ നന്നായി ചെയ്യുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
അതേസമയം 14 പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മുംബൈ ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പട്ടികയിൽ മുന്നിൽ എത്തും. മറുഭാഗത്ത് ഗുജറാത്തിനും 14 പോയിന്റ് ഉണ്ട്. അവർ പട്ടികയിൽ നാലാം സ്ഥാനത്താണ്.