IPL 2024: ഇവന്മാരെ ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞ് ഉപേക്ഷിച്ചു, ഇപ്പോൾ മറ്റ് ടീമുകളിൽ ചെന്ന് ഞെട്ടിച്ചു; ആർസിബി വിട്ടപ്പോൾ ഗതി പിടിച്ച താരങ്ങൾ ഇവർ

ഐപിഎൽ കിരീടം ഇതുവരെ ഉയർത്താത്ത നാല് ഫ്രാഞ്ചൈസികളിൽ ഒന്നാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി). 2008-ൽ ആരംഭിച്ചത് മുതൽ ലീഗിന്റെ ഭാഗമായി നിന്നിട്ടും ചില മോശം തീരുമാനങ്ങളും വ്യക്തതയില്ലായ്മയും എല്ലാ പതിപ്പുകളിലും ബാംഗ്ലൂരിന്റെ തകർച്ചയ്ക്ക് കാരണമായി. ബാംഗ്ലൂർ ടീം വിട്ട ശേഷം കരിയറിൽ കുതിപ്പ് ഉണ്ടായ ഒരുപാട് താരങ്ങൾ ഉണ്ട്, അവരിൽ ചിലരെ നോക്കാം:

ക്വിൻ്റൺ ഡി കോക്ക്

സ്റ്റാർ ബാറ്റർ ക്വിൻ്റൺ ഡി കോക്ക് 2018ൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു. എന്നിരുന്നാലും, ആർസിബിയുടെ ഏറ്റവും ഞെട്ടിപ്പിക്കുന്നതും മോശവുമായ നീക്കങ്ങളിൽ ഒന്നിൽ, 2019 പതിപ്പിന് മുന്നോടിയായി ഡി കോക്കിനെ മുംബൈ ഇന്ത്യൻസിന് കൈമാറാൻ അവർ തീരുമാനിച്ചു. 2019ലും 2020ലും തുടർച്ചയായി രണ്ട് ട്രോഫികൾ നേടാൻ ഡി കോക്ക് മുംബൈയെ സഹായിക്കുകയും ചെയ്തു. മുംബൈ വിട്ട ശേഷം ലക്നൗ ടീമിന്റെ ഭാഗമായ ഡി കോക്ക് അവിടെയും തിളങ്ങി.

ട്രാവിസ് ഹെഡ്

ro2016 മുതൽ 2017 വരെ രണ്ട് വർഷം പ്രതിനിധീകരിച്ച തൻ്റെ മുൻ ഫ്രാഞ്ചൈസി ആർസിബിക്കെതിരെ തിങ്കളാഴ്ചയാണ് ട്രാവിസ് ഹെഡ് ഇന്നലെ കളിച്ചത് അതിഗംഭീര ഇന്നിംഗ്സ് ആയിരുന്നു. 2017 എഡിഷനിൽ മോശം പ്രകടനം കാഴ്ചവെച്ചതിന് ശേഷം അദ്ദേഹത്തെ ആർസിബി വിട്ടയച്ചു. ഇപ്പോഴിതാ താരം ലോകത്തെ ഏറ്റവും മികച്ച ടി 20 ബാറ്റർ ആയി മാറിയിരിക്കുന്നു.

ഹെൻറിച്ച് ക്ലാസ്സെൻ

മുമ്പ് ആർസിബിയെ പ്രതിനിധീകരിച്ച നിലവിലെ എസ്ആർഎച്ച് ബാറ്ററായ ഹെൻറിച്ച് ക്ലാസൻ ഐപിഎല്ലിലെ ഒരു സെൻസേഷണൽ കളിക്കാരനായി മാറി. 2018ൽ രാജസ്ഥാനുവേണ്ടി ക്ലാസെൻ അരങ്ങേറ്റം കുറിച്ചെങ്കിലും അടുത്ത വർഷം അദ്ദേഹത്തെ ആർസിബി സ്വന്തമാക്കി. എന്നിരുന്നാലും, റെഡ് ആർമിയിൽ മികച്ച പ്രകടനം നടത്താൻ ക്ലാസെന് കഴിഞ്ഞില്ല, അടുത്ത പതിപ്പിൽ അദ്ദേഹത്തെ അവർ പുറത്താക്കി.

യുസ്വേന്ദ്ര ചാഹൽ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്ന ഒരു റിലീസ് ആയിട്ടാണ് ചാഹൽ ആർസിബി വിട്ടതിനെ പറയുന്നത്. ആർസിബിയിൽ നിന്ന് ഇറങ്ങിയ ശേഷം, ഐപിഎൽ 2022 ന് ചാഹലിനെ രാജസ്ഥാൻ റോയൽസ് വാങ്ങി. ആ പതിപ്പിൽ പർപ്പിൾ ക്യാപ്പ് (ഏറ്റവും കൂടുതൽ വിക്കറ്റുകൾ) നേടി തന്നെ വിട്ട ആർസിബിയോട് അവർ പ്രതികാരം നടത്തി.

കെ എൽ രാഹുൽ

2013-ൽ കെ.എൽ. രാഹുൽ തൻ്റെ ഐ.പി.എൽ കരിയർ ആരംഭിച്ചത് ആർ.സി.ബി.യിലൂടെയാണ്. എന്നിരുന്നാലും, ഐ.പി.എല്ലിൻ്റെ അടുത്ത പതിപ്പിൽ താരം ടീം വിട്ടു. ശേഷം കളിച്ച എല്ലാ ടീമുകളിലും താരം മികച്ച പ്രകടനമാണ് നടത്തിയത്.