ഐപിഎല്‍ 2024: വിശാഖപട്ടണത്ത് തൃശൂര്‍ പൂരം, ഡല്‍ഹിയെ എടുത്തിട്ട് അലക്കി നരെയ്‌നും രഘുവംശിയും

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് വിരുന്നൊരുക്കി കെകെആറിന്റെ വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍. 39 ബോള്‍ നേരിട്ട താരം ഏഴ് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്.

കെകെആറിനായി യുവതാരം അംഗൃഷ് രഘുവംശിയും ബാറ്റിംഗ് വിസ്‌ഫോടനമാണ് അഴിച്ചുവിട്ടത്. 27 ബോളില്‍ താരം മൂന്ന് സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകടമ്പടിയില്‍ 54 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കെകെആര്‍ സ്‌കോര്‍ 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 200 കടന്നു കഴിഞ്ഞു. സീസണില്‍ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് കെകെആര്‍ ഡല്‍ഹിയെ നേരിടുന്നത്.