IPL 2024: ശിവം ദുബെ അശുതോഷ് ശർമ്മ ശശാങ്ക് സിംഗ് റിങ്കു സിംഗ് എന്നിവർ അല്ല ഏറ്റവും മികച്ച ഫിനിഷർ, അത് അവനാണ്; ഹർഷ ഭോഗ്ലെ പറഞ്ഞത് ഇങ്ങനെ

പ്രായമായിട്ടും ദിനേശ് കാർത്തിക്ക് ഇപ്പോഴും വീര്യം കൂടിയ വീഞ്ഞായി ബാംഗ്ലൂരിനായി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് വേണ്ടി സെൻസേഷണൽ ഇന്നിംഗ്‌സ് കളിച്ച ഇന്നിംഗാണ് ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകർ ആഘോഷമാക്കുന്നത്. ഐപിഎൽ 2024 ലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 23 പന്തിൽ അഞ്ച് ഫോറും നാല് സിക്സും സഹിതം 53 റൺസ് താരം അടിച്ചുകൂട്ടി.

പഞ്ചാബ് കിങ്‌സിനെതിരായ ഏക ജയത്തിൽപ്പോലും അദ്ദേഹം ബാറ്റിംഗിൽ മികച്ചുനിന്നു. നിലവിലെ ഫോം പരിഗണിക്കുകയാണെങ്കിൽ ടൂർണമെൻ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ ഫിനിഷർ ഡികെയാണെന്ന് മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൗളും പ്രശസ്ത കമൻ്റേറ്റർ ഹർഷ ഭോഗ്ലെയും പറഞ്ഞു.

“ദിനേശ് കാർത്തിക് ഏറ്റവും മുന്നിലാണ്. റിങ്കു സിംഗ്, അശുതോഷ് ശർമ്മ, ശശാങ്ക് സിംഗ്, റിങ്കു സിംഗ്, ശിവം ദുബെ എന്നിവരുണ്ട്, എന്നാൽ സ്ഥിരമായി അത്തരം തകർപ്പൻ ഇന്നിങ്‌സുകൾ കളിക്കുന്ന ദിനേശ് അവരെക്കാൾ മുന്നിലാണ്. അവൻ മികച്ച പോരാളിയാണ്, അദ്ദേഹത്തിൻ്റെ ഇന്നിംഗ്സ് എംഐ ബൗളറെ സമ്മർദ്ദത്തിലാക്കി, ”സൈമൺ ഡൗൾ ക്രിക്ക്ബസിൽ പറഞ്ഞു.

ഐപിഎല്ലിൽ കളിക്കാൻ ഡികെ നടത്തുന്ന കഠിനാധ്വാനത്തെക്കുറിച്ച് ഹർഷ ഭോഗ്ലെ സംസാരിച്ചു.

“ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഞാൻ അദ്ദേഹത്തോടൊപ്പം ഒരുപാട് യാത്ര ചെയ്തു. പരിശീലനത്തിൽ ഏർപ്പെടാൻ അദ്ദേഹം എപ്പോഴും ഒരു കിറ്റ്ബാഗ് കൈവശം വച്ചിരുന്നു. മുംബൈയിലും ചെന്നൈയിലും എല്ലാം കിറ്റ്ബാഗ് ഉണ്ടായിരുന്നു. ഞങ്ങൾ പോകുന്നിടത്തെല്ലാം, ആർസിബിക്ക് വേണ്ടി കളിക്കാൻ ഉള്ള ഒരുക്കത്തിനായി അദ്ദേഹം ഗ്രൗണ്ടുകളും ബോളര്മാരെയും ഒകെ വാടകക്ക് എടുത്തുന്നു. ഉയർന്ന തലത്തിൽ ക്രിക്കറ്റ് കളിക്കാൻ അദ്ദേഹം തൻ്റെ ശരീരത്തെ വളരെയധികം സമ്മർദ്ദത്തിലാക്കുന്നു, ”ഹർഷ ഭോഗ്‌ലെ പറഞ്ഞു.

ആറ് മത്സരങ്ങളിൽ നിന്ന് 71.59 ശരാശരിയിലും 190.66 സ്‌ട്രൈക്ക് റേറ്റിലും 143 റൺസ് അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്. 11 ബൗണ്ടറികളും 11 സിക്സുകളും അദ്ദേഹം നേടിയിട്ടുണ്ട്.