IPL 2024: ചെക്കന്റെ ക്യാപ്റ്റൻസി റേഞ്ച് വേറെ ലെവൽ, സഞ്ജുവിന്റെ തന്ത്രങ്ങൾ കണ്ട് ഞെട്ടി പന്തും കൂട്ടരും; മത്സരത്തിന്റെ ലെവൽ മാറ്റിയ നീക്കങ്ങൾ ഇങ്ങനെ

ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ടാം മത്സരത്തിൽ ജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 12 റൺസിനാണ് ടീം വിജയം സ്വന്തമാക്കിയത്. റിയാൻ പരാഗിന്റെ (45 പന്തിൽ 84) കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് അടിച്ചെടുത്ത രാജസ്ഥാൻ മറുപടിയായി ഡൽഹിക്ക് നേടാൻ സാധിച്ചത് 173 റൺസ് മാത്രമാണ്. ഡേവിഡ് വാർണർ 49 ട്രിസ്റ്റാൻ സ്റ്റബ്സ് 44 എന്നിവർ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സ് മധ്യ ഓവറുകലുകളിലും അവസാന ഓവറുകളിലും മനോഹരമായി പന്തെറിഞ്ഞ രാജസ്ഥാൻ വിജയം ഉറപ്പിക്കുക ആയിരുന്നു. ടീമിനായി ചഹാൽ, ബർഗർ എന്നിവർ രണ്ട് വിക്കറ്റുകളും ആവേഷ് ഖാൻ ഒരു വിക്കറ്റും തിളങ്ങി.

തുടക്കത്തിൽ വമ്പൻ ബാറ്റിംഗ് തകർച്ചക്ക് ശേഷം യുവതാരം പരാഗ് കളിച്ച മികച്ച ഇന്നിംഗ്സിലൂടെ ടീം തിരിച്ചുവരുക ആയിരുന്നു.. 2019 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ ടീമിന്റെ ഭാഗമായി നിന്ന താരത്തിന്റെ ഭാഗത്ത് നിന്നും ചുരുക്കം ചില മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ട് ഉണ്ടെങ്കിലും രാജസ്ഥാൻ ഉദേശിച്ചത് പോലെ ഒരു പ്രകടനം താരത്തിന്റെ ഭാഗത്ത് നിന്നും ഉഉണ്ടായിരുന്നില്ല. അതിനാൽ തന്നെ താരം ട്രോളുകളിലെ സ്ഥിരം വേട്ടമൃഗം ആയിരുന്നു. അതിനിടയിൽ ഫീൽഡിങ്ങിലെ അമിതാവേശവും ആഘോഷാവും കൂടി ആയപ്പോൾ റിയാൻ പരാഗ് എന്ന പേര് കേൾക്കുമ്പോൾ തന്നെ ആരാധകർക്ക് കോമഡി ആയി. എന്നാൽ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ് മനോഹര ഇന്നിംഗ്സ് കളിച്ചു. മോശം തുടക്കത്തിലൂടെ വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന സമയത്ത് തുടക്കത്തിൽ ക്ലാസും പിന്നെ മാസുമായി കളിച്ച ഇന്നിംഗ്സിലൂടെ റിയാൻ രാജസ്ഥാനെ മാനം രക്ഷിച്ചു. ഇന്നത്തെ പ്രകടനത്തോടെ 2 മത്സരങ്ങളിൽ നിന്ന് 127 റൺസുമായി ഓറഞ്ച് ക്യാപ് ഓട്ടത്തിൽ രണ്ടാം സ്ഥാനത്ത് എത്താനും താരത്തിനായി .

ബാറ്റിംഗിൽ വെറും 15 റൺസ് മാത്രമെടുത്ത് മടങ്ങിട്ടെങ്കിലും അത്ഭുതപരമായ ക്യാപ്റ്റൻസി തന്ത്രങ്ങളിലൂടെ സഞ്ജു ഞെട്ടിക്കുക ആയിരുന്നു. ഒരു നായകൻ എന്ന നിലയിൽ തനിക്ക് കളത്തിൽ ഒരുപാട് ചെയ്യാൻ ഉണ്ടെന്ന് അദ്ദേഹം തെളിയിക്കുക ആയിരുന്നു. അഞ്ചാം നമ്പറിൽ രവിചന്ദ്രൻ അശ്വിനെ ബാറ്റിംഗിന് ഇറക്കി വിട്ടതാ നീക്കത്തിൽ തുടങ്ങുന്നു തന്ത്രങ്ങൾ. ജയ്‌സ്വാൾ, സഞ്ജു, ബട്ട്ലർ എന്നിവരുടെ വിക്കറ്റ് നഷ്ടമായ ടീമിനായി ഒരറ്റത്തു റിയാൻ പരാഗ് നിൽക്കുന്നു. ക്രീസിൽ ഷിംറോൺ ഹേറ്റ്മെയർ എത്തുമെന്ന് കരുതിയ സമയത്താണ് അശ്വിൻ വരുന്നത്. നായകന്റെ നീക്കം ശരിയാണെന്ന് തെളിയിച്ചുകൊട് മികച്ചൊരു ഇന്നിംഗ്സ് വേഗത്തിൽ കളിക്കാനും 29 റൺസ് നേടാനും താരത്തിനായി. എന്തായാലും പരാഗിലൂടെ ആവശ്യത്തിന് സ്കോർ തനിക്ക് പ്രതിരോധിക്കാൻ കിട്ടിയിട്ടുണ്ടെന്ന് മനസിലാക്കിയ സഞ്ജു പിന്നെയും മികവ് കാണിച്ചു.

പവർ പ്ലേ സ്പെഷ്യലിസ്റ്റ് ബോളറായ സന്ദീപ് ശർമ്മയെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ് ആയി കഴിഞ്ഞ സീസൺ മുതൽ ഇറക്കിയ സഞ്ജു ഇന്നലെയും അത് തുടർന്നു. കൂടാതെ വിദേശ കോമ്പിനേഷൻ ആയ ബർഗർ- ബോൾട്ട് സഖ്യത്തെ പവർ പ്ലേ ഓവറുകളിലും അശ്വിൻ ചാഹൽ സഖ്യത്തെ മധ്യ ഓവറുകളിലും അവസാനം സന്ദീപ് ശർമ്മ ആവേഷ് ഖാൻ എന്നിവരെയും ഇറക്കി. ഇതിൽ തന്നെ ഇന്നലെ ടീമിന്റെ മികച്ച ബോളറായ ബർഗറിന് ഒരു ഓവർ ബാക്കി ഉള്ളപ്പോൾ പോലും അവസാന ഓവർ പ്രതിരോധിക്കാൻ അദ്ദേഹം ആവേശിനെ ചുമതലപ്പെടുത്തി. താരം തനിക്ക് കിട്ടിയ റോൾ നന്നായി ചെയ്യുകയും ചെയ്തു.

ക്രീസിൽ സെറ്റ് ആയാൽ കളിയുടെ കണ്ട്രോൾ ഏത് സമയത്തും എടുക്കാൻ പറ്റുന്ന ഡേവിഡ് വാർണർ ഇന്നലെ മനോഹരമായ ഫോമിൽ ആയിരുന്നു. അദ്ദേഹം കുറച്ച് റൺ കൂടി എടുത്താൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസിലാക്കിയ സഞ്ജു ഒരു തന്ത്രം പയറ്റി. ആവേഷ് ഖാനെ കൊണ്ട് ഓഫ്‌സൈഡ് ഫുൾ ലെങ്ങ്തിൽ പന്തെറിയിപ്പിക്കാൻ നായകൻ തീരുമാനിച്ചു, ഓഫ്‌സൈഡിൽ ആകട്ടെ ഫീൽഡറുമാരും ഉണ്ട്. ഏതെങ്കിലും ഒരു ബൗൾ എഡ്ജ് വരുമെന്നായിരുന്നു സഞ്ജുവിന്റെ കണക്കുകൂട്ടൽ. എന്നാൽ സ്ലിപ് ഫീൽഡർ ഇടത്തെ സഞ്ജു ചിലത് മനസ്സിൽ കണ്ടിട്ടുണ്ടായിരുന്നു. സ്ലിപ്പിന് പകരം കുറച്ചുകൂടി പിന്നിലായി ഷോർട് തേർഡ് മാനിൽ സഞ്ജു സന്ദീപിനെ ഇട്ടു. സഞ്ജുവിന്റെ കെണിയിൽ വാർണർ വീഴുകയും ചെയ്തു. 49 റൺസിൽ അദ്ദേഹം വീണതോടെ രാജസ്ഥാന് കാര്യങ്ങൾ വളരെ എളുപ്പമായി.