മാറ്റമില്ലാതെ ഡല്‍ഹി, ഇന്നും തോറ്റു; വിജയ വഴിയില്‍ തിരിച്ചെത്തി ബാംഗ്ലൂര്‍

ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 23 റണ്‍സ് വിജയം. ആര്‍സിബി മുന്നോട്ടുവെച്ച 175 വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡിസിയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെതുക്കാനെയായുള്ളു. അര്‍ദ്ധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

മനീഷ് പാണ്ഡെ 38 ബോളില്‍ ഒരു സിക്‌സും അഞ്ച് ഫോറും സഹിതം 50 റണ്‍സെടുത്തു. അക്‌സര്‍ പട്ടേല്‍ 21, ഡേവിഡ് വാര്‍ണര്‍ 19, അമന്‍ ഹക്കിം 18 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ആര്‍സിബിയ്ക്കായി വൈശാഖ് വിജയ് കുമാര്‍ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സിറാജ് രണ്ടും പാര്‍നെല്‍, ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി ആറു വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സെടുത്തത്. വിരാട് കോഹ്‌ലിയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് ആര്‍സിബിക്കു കരുത്തായത്. ആദ്യ ബോള്‍ മുതല്‍ അഗ്രസീവായി ബാറ്റ് വീശിയ താരം 50 റണ്‍സെടുത്ത് പുറത്തായി. 34 ബോളുകള്‍ നേരിട്ട കോഹ്‌ലിയുടെ ഇന്നിങ്സില്‍ ആറു ഫോറുകളും ഒരു സിക്സറും ഉള്‍പ്പെടും.

Read more

കോഹ്‌ലി പുറത്തായ ശേഷം ആര്‍സിബിക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഫാഫ് (22) പുറത്തായ ശേഷം കോഹ്ലിക്ക് കൂട്ടായി എത്തിയത് മഹിപാല്‍ ലോംറോര്‍ (26) താരം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അര്‍ധ സെഞ്ച്വറി പിന്നിട്ട കോഹ്ലി പുറത്തായ ശേഷം ആകെ ആര്‍ സി ബി യെ രക്ഷിക്കാന്‍ ഉണ്ടായിരുന്നത് മാക്സ്വെല്‍ (24) മാത്രമാണ്. മറ്റ് താരങ്ങള്‍ പിന്തുണ കൊടുക്കാതിരുന്നത് സ്‌കോര്‍ 200 കടക്കുന്നതിന് വിനയായി.