ഹോം ഗ്രൗണ്ട് തങ്ങള്‍ക്ക് അനുകൂലമാകാത്തതില്‍ കെകെആറിന് അതൃപ്തി; അവര്‍ പറയുന്നപോലെ പിച്ച് ഉണ്ടാക്കാന്‍ തന്നെ കിട്ടില്ലെന്ന് ക്യൂറേറ്റര്‍

2023-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈഡന്‍ ഗാര്‍ഡന്‍സ് പിച്ചില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അതൃപ്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മറ്റ് എല്ലാ ടീമുകളും ഹോം നേട്ടം ആസ്വദിക്കുമ്പോഴും തങ്ങള്‍ക്ക് ഹോം സ്റ്റേഡിയത്തില്‍ നല്‍കിയ പിച്ചുകളില്‍ കെകെആര്‍ ക്യാപ്റ്റന്‍ നിതീഷ് റാണ അതൃപ്തി പ്രകടിപ്പിച്ചു.

ഹോം ടീമിന് അനുകൂലമായ പിച്ചുകള്‍ നല്‍കേണ്ടതില്ല എന്നാണ് പിച്ച് ക്യൂറേറ്റര്‍ പറയുന്നത്. ഹോം ടീമിന്റെ അഭ്യര്‍ത്ഥനകള്‍ക്ക് അനുസൃതമായി വിക്കറ്റുകള്‍ സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്ന് ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജി ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ഈഡന്‍ ഗാര്‍ഡന്‍സ് പിച്ച് ചരിത്രപരമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ സ്പിന്നര്‍മാര്‍ക്ക് മികച്ച പിന്തുണ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും കെകെആര്‍ അത് തന്നെ പ്രതീക്ഷിച്ചിരിക്കണം. എന്നാല്‍ അടുത്തിടെ, എല്ലാം മാറി.

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഈഡന്‍ ഗാര്‍ഡന്‍സിലെ ട്രാക്ക് നിലവില്‍ പരന്നതായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അത് ധാരാളം റണ്‍സ് നല്‍കുന്നു. ചെറുതായി പച്ചനിറമുള്ളതിനാല്‍ പിച്ചില്‍നിന്ന് നിലവില്‍ പേസര്‍മാര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്.

Read more

ഐപിഎല്‍ പോലെയുള്ള രണ്ട് മാസത്തെ മത്സരത്തിനായി ഉപരിതലത്തില്‍ മാറ്റം വരുത്തുന്നത് പ്രയോജനകരമല്ലെന്നാണ് മുഖര്‍ജി വാദിക്കുന്നത്. ‘എനിക്ക് സംസാരിക്കാന്‍ കഴിയാത്ത ഒരുപാട് പ്രശ്നങ്ങളുണ്ട്, കെകെആറിന് വേണ്ടി പിച്ച് മാറ്റുന്നത് എളുപ്പമല്ല,’ പിച്ച് ക്യൂറേറ്റര്‍ പറഞ്ഞു.