ശ്ശൂ.. മിണ്ടിപ്പോകരുത്.., ആര്‍.സി.ബിയുടെ കോട്ടയില്‍ കയറി ഗംഭീറിന്റെ വിരട്ടല്‍

ഐപിഎല്‍ 2023ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലഖ്നൗ സൂപ്പര്‍ ജിയന്റ്‌സിന്റെ ആവേശകരമായ വിജയത്തിന് ശേഷം ആവേശഭരിതനായ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആര്‍സിബി ആരാധകരോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. മത്സരത്തില്‍ ലഖ്നൗവിന്റെ ചേസിലിലുടനീളം ഗംഭീര്‍ വളരെ ക്ഷുഭിതനായാണ് കാണപ്പെട്ടത്. പല കാര്യങ്ങളിലും ആക്രമണാത്മകമായി മേശയില്‍ അടിച്ച് മറ്റുമാണ് ഗംഭീര്‍ ആഘോഷിച്ചത്.

മത്സരത്തിന് ശേഷം ഗംഭീര്‍ തന്റെ സഹതാരങ്ങളില്‍ പലരെയും ആവേശഭരിതനായി കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ വിരല്‍ കയറ്റി ബെംഗളൂരു കാണികളെ നിശ്ശബ്ദനാക്കുകയും ചെയ്തു. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ഇന്ത്യന്‍സ് ഹോം സൈഡിനെതിരായ മത്സരത്തിനായി വേദിയിലേക്ക് പോയപ്പോള്‍ ഇതേ കാണികള്‍ രോഹിത് ശര്‍മ്മയെ പരിഹസിച്ചത് ശ്രദ്ധേയമാണ്. ഇതാണ് ആരാധകര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

മല്‍സരത്തില്‍ നിക്കോളാസ് പൂരന്‍ വെറും 19 ബോളുകളില്‍ നിന്ന് പൂരന്‍ 62 റണ്‍സെടുത്തു. ഏഴു സിക്‌സറും നാലു ഫോറും പൂരന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 213 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ലഖ്‌നൗ 12ാം ഓവറില്‍ അഞ്ചിനു 105 റണ്‍സില്‍ നില്‍ക്കവെയായിരുന്നു നിക്കോളാസ് പൂരന്‍ ക്രീസിലെത്തിയത്. പിന്നീട് അദ്ദേഹം ആര്‍സിബി ബോളര്‍മാരെ പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ പ്രഹരിക്കുകയായിരുന്നു.

നിക്കോളാസ് പൂരന്റെ അവിശ്വനീയ ഇന്നിംഗ്സും മാര്‍ക്കസ് സ്റ്റോയ്നിസിന്റെ ഫിഫ്ഫ്റ്റിയും തുണച്ചപ്പോള്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ അവസാന ബോളില്‍ ലഖ്‌നൗ ജയിച്ച് കയറി.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്