കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉപന്യാസ വിഭാഗത്തില്‍ സിപിഎം നേതാവ് എം. സ്വരാജിന്റെ പൂക്കളുടെ പുസ്തകം പുരസ്‌കാരത്തിനര്‍ഹമായി. ഉപന്യാസത്തിനുള്ള സി .ബി. കുമാര്‍ അവാര്‍ഡിനാണ് സ്വരാജ് അര്‍ഹനായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥിയായിരുന്നു സ്വരാജ് 11077 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.