'ഒരു നായകന്‍ എന്ന നിലയില്‍ സഞ്ജു ആ റിസ്‌ക് ഏറ്റെടുത്തത് അഭിനന്ദനീയം'; പിന്തുണച്ച് ലങ്കന്‍ ഇതിഹാസം

പഞ്ചാബിനെതിരായ മത്സരത്തില്‍ സിംഗിളിന് അവസരമുണ്ടായിട്ടും ക്രിസ് മോറിസിന് സ്ട്രൈക് നല്‍കാതെ അവസാന ബോള്‍ നേരിട്ട സഞ്ജു സാംസണിന്റെ തീരുമാനത്തെ അഭിനന്ദിച്ച് പരിശീലകകന്‍ ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര. ഒരു നായകന്‍ എന്ന നിലയില്‍ അവസാന ബോളില്‍ വിജയലക്ഷ്യം നേടുക എന്ന റിസ്‌ക് ഏറ്റെടുത്ത സഞ്ജുവിന്റെ തീരുമാനം അഭിനന്ദനീയമാണെന്ന് സംഗക്കാര പറഞ്ഞു.

“അവസാന ഓവറില്‍ സഞ്ജു ചെയ്തതാണ് ശരി. അദ്ദേഹം നന്നായി തന്നെ കളിച്ചു. ആ സിംഗിള്‍ എടുക്കാത്തതില്‍ ഞാന്‍ സഞ്ജുവിനെ കുറ്റപ്പെടുത്തില്ല. സിംഗിള്‍ എടുത്തിരുന്നെങ്കില്‍ ക്രിസ് മോറിസ് ആയിരിക്കും സ്ട്രൈക്കില്‍ ഉണ്ടാകുക. മോറിസിന് ഇന്നലെ ഫോമിലേക്കെത്താന്‍ സാധിച്ചിട്ടില്ല. നാല് പന്തുകളില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമാണ് താരമെടുത്തത്. അത്തരമൊരു സാഹചര്യത്തില്‍ ഫോമിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന സഞ്ജു ആ റിസ്‌ക് ഏറ്റെടുക്കണമായിരുന്നു. അദ്ദേഹം അത് ചെയ്തു.”

“ഒരു നായകന്‍ എന്ന നിലയില്‍ ആ റിസ്‌ക് ഏറ്റെടുത്ത സഞ്ജുവിനെ ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് അവസാന പന്ത് ബൗണ്ടറി കടത്താന്‍ സാധിച്ചില്ലെങ്കിലും കളിയിലെ പ്രകടനമികവ് ഏവരെയും അത്ഭുതപ്പെടുത്തി. വരുംമത്സരങ്ങളില്‍ രാജസ്ഥാന്‍ ഇതിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കും” സംഗക്കാര പറഞ്ഞു.

Sanju Samson-Chris Morris Single Controversy: Kumar Sangakkara Reacts After Punjab Edge Rajasthan in Last-Ball Thrill in IPL 2021 | Sanju Samson Ton

20ാം ഓവറിലെ അഞ്ചാം പന്തില്‍ എളുപ്പം നേടാമായിരുന്ന ഒരു റണ്‍സിനായി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍നിന്ന് മോറിസ് ഓടിയെത്തിയെങ്കിലും ആ റണ്‍സ് വേണ്ടെന്നുപറഞ്ഞ് സഞ്ജു താരത്തെ മടക്കുകയായിരുന്നു. സഞ്ജുവിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.