ജഡേജ റണ്‍സ് നേടിയത് യുവ താരങ്ങള്‍ക്കെതിരെ, മുന്‍നിര ബോളര്‍മാര്‍ വരുമ്പോള്‍ മുട്ടിടിക്കും; വിമര്‍ശനവുമായി മഞ്ജരേക്കര്‍

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിന്ദ്ര ജഡേജയുടെ സ്ഥിരം വിമര്‍ശകനാണ് സഞ്ജയ് മഞ്ജരേക്കര്‍. ഇപ്പോഴിതാ സിഎസ്‌കെയില്‍ ജഡേജയുടെ ബാറ്റിംഗ് അത്ര പോരെന്ന വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. മീഡിയം പേസര്‍മാര്‍ക്കെതിരേയാണ് ജഡേജ കൂടുതലും റണ്‍സെടുത്തിട്ടുള്ളതെന്നും വേഗത കൂടിയ ഫാസ്റ്റ് ബോളര്‍മാര്‍ക്കെതിരേ അദ്ദേഹത്തിനു ഇതിനു സാധിക്കുമോയെന്നു തനിക്കു സംശയമുണ്ടെന്നുമാണ് മഞ്ജരേക്കര്‍ തുറന്നടിച്ചു.

‘ജഡേജയുടെ ബാറ്റിംഗിനെക്കുറിച്ച് എനിക്കു ഇപ്പോഴും പൂര്‍ണമായ ബോധ്യം വന്നിട്ടില്ല. പ്രത്യേകിച്ചും സിഎസ്‌കെ അദ്ദേഹത്തിനു നല്‍കിയ റോള്‍ പരിഗണിക്കുമ്പോള്‍ മികച്ചതായി എനിക്കു തോന്നിയിട്ടില്ല. എല്ലാ മല്‍സരത്തിലും ഒരേ റോള്‍ തന്നെ ലഭിക്കുകയാണെങ്കില്‍ കഴിവുറ്റ ഫാസ്റ്റ് ബോളര്‍മാര്‍ക്കെതിരേ ജഡേജയ്ക്കു ഇത് ആവര്‍ത്തിക്കാന്‍ കഴിയുമോ ഇല്ലയോ എന്നതാണ് ചോദ്യം.’

Twitter Reacts To Ravindra Jadeja And Ambati Rayudu Phenomenal Batting  Against Delhi Capitals • ProBatsman

‘കാരണം ഇതുവരെ നോക്കിയാല്‍ പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെപ്പോലെയുള്ള ബോളര്‍മാര്‍ക്കെതിരേയാണ് അദ്ദേഹം റണ്‍സ് കൂടുതലുമെടുത്തിട്ടുള്ളത്. അഗ്രസീവായി ബോള്‍ ചെയ്യുന്ന ഫാസ്റ്റ് ബോളര്‍മാര്‍ക്കെതിരേ ജഡേജയ്ക്കു ഇതേ അറ്റാക്കിംഗ് ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമോയെന്നു കാണേണ്ടിയിരിക്കുന്നു’ മഞ്ജരേക്കര്‍ പറഞ്ഞു.

CSK vs KKR 2020, IPL Today Match Report: Gaikwad Fifty, Jadeja Blitzkrieg  Help Chennai Super Kings Clinch Thriller vs Kolkata Knight Riders, Send  Mumbai Indians Into Playoffs | India.com cricket news |

ഈ സീസണില്‍ ഇതിനകം എട്ടു ഇന്നിംഗ്സുകളിലാണ് ജഡേജയ്ക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 60 എന്ന മികച്ച ശരാശരിയില്‍ 179 റണ്‍സും താരം നേടിയിട്ടുണ്ട്.