കൊല്‍ക്കത്തയ്ക്ക് മക്കല്ലത്തിന്‍റെ 'സ്പെഷ്യല്‍ ഉപദേശം'; ഇത് അവരെ കൂടുതല്‍ അപകടകാരികളാക്കും

ഐപിഎല്‍ 14ാം സീസണിലെ കലാശക്കളിയില്‍ കെകെആര്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ദുബായില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതലാണ് മത്സരം. ഇപ്പോഴിതാ ഫൈനലിന് തയ്യാറെടുക്കുന്ന തന്റെ ടീമിന് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം നല്‍കിയ ഉപദേശം ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ കെകെആര്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

‘കാര്യങ്ങള്‍ നല്ലവിധം നടക്കുമെന്ന് സങ്കല്‍പ്പിക്കുക. ഏഴ് കളികളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ മാത്രം നേടിയ ശേഷം നമ്മള്‍ ട്രോഫിയുമായി അവിടെ നില്‍ക്കുന്നു. ആ യാത്ര സങ്കല്‍പ്പിക്കുക. നിങ്ങള്‍ക്ക് പറയാന്‍ കഴിയുന്ന കഥകള്‍, നിങ്ങള്‍ പങ്കിടാന്‍ പോകുന്ന അനുഭവങ്ങള്‍ സങ്കല്‍പ്പിക്കുക. അതാണ് നമ്മുടെ മുന്നിലുള്ളത്. അത് നമ്മെ ആവേശഭരിതരാക്കണം. കുട്ടികളേ, നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, അത് നമ്മെ കൂടുതല്‍ അപകടകാരിയാക്കുന്നു’ മക്കല്ലം വീഡിയോയില്‍ മക്കല്ലം പറഞ്ഞു.

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്ക് കെകെആറിനെതിരെ വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇരുവരും നേര്‍ക്കുനേര്‍ വന്ന 24 മത്സരത്തില്‍ 16 മത്സരത്തിലും സിഎസ്‌കെ ജയിച്ചപ്പോള്‍ എട്ട് മത്സരത്തില്‍ മാത്രമാണ് കെകെആറിന് ജയിക്കാനായത്. അവസാനം നേര്‍ക്കുനേര്‍ എത്തിയ ആറ് പോരാട്ടങ്ങളില്‍ അഞ്ചിലും ജയം സിഎസ്‌കെയ്ക്കായിരുന്നു. ഈ സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും കെകെആറിനെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്കായി. ഈ കണക്കുകളെല്ലാം സിഎസ്‌കെക്ക് കിരീട സാദ്ധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്നു.

IPL 2021 Highlights, CSK vs KKR: Chennai Super Kings Beat Kolkata Knight Riders By 2 Wickets In Thriller To Go Top | Cricket News

കെ.കെ.ആര്‍ സാദ്ധ്യതാ ടീം- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിധീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, ഷക്കീബ് അല്‍ ഹസന്‍ / ആന്ദ്രെ റസല്‍, ലോക്കി ഫെര്‍ഗൂസന്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

സി.എസ്‌.കെ സാദ്ധ്യതാ ടീം- ഫഫ് ഡുപ്ലെസിസ്, ഋതുരാജ് ഗെയ്ക് വാദ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, അമ്പാട്ടി റായിഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ജോഷ് ഹെയ്സല്‍വുഡ്.