അവന്‍ ടീമിന് വേണ്ടുന്ന സമയത്തൊക്കെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു, അതിനാലാണ് മുംബൈക്ക് അവനെ മാറ്റി നിര്‍ത്താനാകാത്തതും

ഗ്ലോബല്‍ ടി20 ല്‍ 300 വിക്കറ്റുകള്‍ നേടുക എന്നത് പലപ്പോഴും മുന്‍നിര ബോളര്‍മാര്‍ക്ക് പോലും അപ്രാപ്യമാണ്. അതു കൊണ്ട് തന്നെ അത്തരമൊരു നേട്ടം എന്നും ഉയര്‍ന്നു നില്‍ക്കും. എന്നാല്‍ സ്ഥിരമായി പന്തെറിയാത്ത ഒരാള്‍ ആ നേട്ടം കൈവരിക്കുക എന്നത് ആ നേട്ടത്തിന് മാറ്റ് കൂട്ടുന്നു.

പൊള്ളാര്‍ഡ് ടീമിന് വേണ്ടുന്ന സമയത്തൊക്കൊ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഒരാളാണ്. അതു കൊണ്ട് തന്നെയാണ് അത്തരമൊരു താരത്തെ മുംബൈക്ക് മാറ്റി നിര്‍ത്താനാകാത്തതും രോഹിത്തിന്റെ അഭാവത്തില്‍ ആ വിശ്വസ്തനെ ടീമിന്റെ നായകനാക്കുന്നതും. ഏതൊരു ടി20 ടീമിലും അനായാസേന കടന്നു കൂടുന്ന പൊള്ളാര്‍ഡിനെ പോലൊരു ഫിനിഷര്‍ ഒരു ടീമിന്റെ സൗഭാഗ്യം തന്നെ.

Image

പന്തു കൊണ്ട് ചരിത്രം സൃഷ്ടിച്ച ദിനത്തില്‍ വിജയം അനിവാര്യമായ ടീമിനെ 7 ആം ഓവറില്‍ വിജയവഴിയിലെത്തിച്ചാണ് പൊള്ളാര്‍ഡ് ഇക്കുറി വ്യത്യസ്തനായത്. ഗെയ്‌ലിനെയും രാഹുലിനെയും ഒരൊറ്റ ഓവറില്‍ മടക്കുമ്പോള്‍ അത് പഞ്ചാബിന് അപ്രതീക്ഷിത പ്രഹരം കൂടിയായിരുന്നു.

രണ്ടാം പാദത്തില്‍ അല്‍പ്പമൊന്ന് മങ്ങിയെന്ന് തോന്നിച്ച സമയത്ത് തന്നെ എപ്പോഴും തിരിച്ചു വരുന്ന അതേ ശീലം പൊള്ളാര്‍ഡ് ആവര്‍ത്തിക്കുമ്പോള്‍ മുംബൈക്ക് ആശ്വസിക്കാം.