വാര്‍ണറിനെ പോലെ റെയ്‌നയെയും ഒഴിവാക്കിയോ?; ധോണിയുടെ വിശദീകരണത്തില്‍ ആശങ്ക

ഒടുവില്‍ പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയില്‍ സിഎസ്‌കെ ഇറങ്ങിയപ്പോള്‍ ടീമില്‍ സുരേഷ് റെയ്നയില്ലായിരുന്നു. നേരത്തേ പലരും നിര്‍ദേശിച്ചതു പോലെ ഉത്തപ്പ പ്ലേയിംഗ് ഇലവനിലേക്കു എത്തുകയും ചെയ്തു. ഇതോടെ മോശം ഫോമിലുള്ള റെയ്നയെ സണ്‍റൈസേഴ്‌സ് വാര്‍ണറിനെ ഒഴിവാക്കിയതപോലെ ഒഴിവാക്കിയതാണോ എന്നായി ചര്‍ച്ച. എന്നാല്‍ ടോസിനു ശേഷം ധോണി തന്നെ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണത്തില്‍ എല്ലാം വ്യക്തമാണ്.

‘ചില മാറ്റങ്ങളോടെയാണ് ഞങ്ങള്‍ ഈ മല്‍സരത്തില്‍ കളിക്കുന്നത്. സാം കറെനു പകരം ഡ്വയ്ന്‍ ബ്രാവോ ടീമിലേക്കു വന്നിരിക്കുകയാണ്. കെഎം ആസിഫിനു പകരം ദീപക് ചാഹറും തിരിച്ചെത്തിയിട്ടുണ്ട്. സുരേഷ് റെയ്നയുടെ ഇടതു കാല്‍മുട്ടിന് പരിക്കേറ്റിരിക്കുകയാണ്, അതുകൊണ്ട് റോബിന്‍ ഉത്തപ്പ ടീമിലേക്കു വന്നത്’ എന്നാണ് ടോസിനു ശേഷം ധോണി പറഞ്ഞത്.

IPL 2020, watch post-match interview: Skipper MS Dhoni on what CSK got  right against KXIP

ഈ സീസണില്‍ 12 മത്സരങ്ങള്‍ കളിച്ച റെയ്‌നയ്ക്ക് വെറും 160 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്. എന്നിരുന്നാലും മറ്റ് താരങ്ങളെല്ലാം മിന്നും ഫോമിലുള്ള ചെന്നൈ ഇതിനോടകം പ്ലേഓഫില്‍ കടന്നു.

എന്നാല്‍ ഡല്‍ഹിയ്‌ക്കെതിരായി ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടു. അവസാന ഓവര്‍വരെ ഗതിവിഗതികള്‍ മാറിമറിഞ്ഞ കളിയില്‍ രണ്ട് പന്തുകള്‍ അവശേഷിക്കെ മൂന്ന് വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് ക്യാപ്പിറ്റല്‍സ് തോല്‍പ്പിച്ചത്. ജയത്തോടെ 20 പോയിന്റുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കു കയറി. സൂപ്പര്‍ കിങ്സ് (18 പോയിന്റ്) രണ്ടാമത്. സ്‌കോര്‍: ചെന്നൈ-136/5 (20 ഓവര്‍) ഡല്‍ഹി- 139/7 (19.4).