ഐ.പി.എല്‍ 2021: പഞ്ചാബിനൊപ്പം ചേര്‍ന്ന് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍

പഞ്ചാബ് കിംഗ്‌സിന്റെ പുതിയ ബോളിംഗ് പരിശീലകനായി മുന്‍ ഓസ്ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായ ഡാമിയന്‍ റൈറ്റിനെ നിയമിച്ചു. പഞ്ചാബ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 45 കാരനായ റൈറ്റ് ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

“പഞ്ചാബ് കിംഗ്സിന്റെ ബോളിംഗ് കോച്ചായി വരാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. മികച്ച താരങ്ങളാണ് ടീമില്‍ അണിനിരക്കുന്നത്. ഈ സീസണില്‍ ടീം മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്” റൈറ്റ് പറഞ്ഞു.

The Punjab Kings have roped in Damien Wright as their bowling coach for IPL 2021

പേസറായ ഡാമിയന്‍ റൈറ്റ് 123 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 28.62 ശരാശരിയില്‍ 406 വിക്കറ്റ് നേടിയിട്ടുണ്ട്. 1998 മുതല്‍ 2011 വരെ നീണ്ട കരിയറിന് ശേഷം പരിശീലകന്റെ കുപ്പായമണിയുകയായിരുന്നു.

KXIP likely to stick with Rahul-Kumble for IPL 2021, Maxwell could be released | Sports News,The Indian Express

പഞ്ചാബിന്റെ മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ കീഴിലായിരിക്കും റൈറ്റ് താരങ്ങള്‍ക്ക് പരിശീലനം നല്‍കുക. അസിസ്റ്റന്റ് കോച്ചായി ആന്‍ഡി ഫ്ലവര്‍, ബാറ്റിംഗ കോച്ചായി വസീം ജാഫര്‍, ഫീല്‍ഡിംഗ് കോച്ചായി ജോണ്ടി റോഡ്സ് എന്നിവരാണ് പഞ്ചാബ് ടീമിനൊപ്പം ഉള്ളത്. ഏപ്രില്‍ 12ന് രാജസ്ഥാന്‍ റോയല്‍സിന് എതിരെയാണ് പഞ്ചാബ് കിംഗ്സിന്റെ ആദ്യ മത്സരം.