ഐ.പി.എല്ലിന്റെ ഈ സീസണോടെ ധോണി വിരമിക്കും, പ്രവചിച്ച് ഓസീസ് മുന്‍ താരം

ഐപിഎല്ലിന്റെ ഈ സീസണോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി വിരമിക്കുമെന്ന് പ്രവചിച്ച് ഓസ്ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ധോണിയുടെ വിക്കറ്റ് കീപ്പിംഗ് 40ാം വയസിലും ഗംഭീരമാണെങ്കിലും ബാറ്റിംഗ് മോശമാണെന്ന് ഹോഗ് ചൂണ്ടിക്കാണിക്കുന്നു.

‘ഈ സീസണിലെ ഐപിഎല്‍ കഴിഞ്ഞാല്‍ ധോണി വിരമിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കൊല്‍ക്കത്ത നൈറ്റ്  റൈഡേഴ്സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ വരുണ്‍ ചക്രവര്‍ത്തിക്കെതിരെ ബോള്‍ഡായാണ് അദ്ദേഹം മടങ്ങിയത്. ബാറ്റിനും പാഡിനുമിടയില്‍ വലിയ ഗ്യാപ്പുണ്ടായിരുന്നു. 40ാം വയസിലെത്തിയപ്പോള്‍ അത് ധോണിയുടെ റിഫ്ളക്സുകളെയും ബാധിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിംഗ് ഇപ്പോഴും ഗംഭീരമാണ്.’

This guy could be a future leader of India: Brad Hogg makes big prediction for Indian youngster | Cricket News

‘ഇപ്പോഴും അദ്ദേഹം മല്‍സരംഗത്തു തുടരുന്നത് സിഎസ്‌കെയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റിനും നല്ലതാണ്. കാരണം ധോണിയുടെ നേതൃമികവ് വളരെയേറെ ഗുണം ചെയ്യും. ക്രിക്കറ്ററെന്ന നിലയില്‍ രവീന്ദ്ര ജഡേജയെ വളര്‍ത്തിക്കൊണ്ടു വന്നത് അദ്ദേഹമാണ്. കൂടാതെ യുവതാരങ്ങളെയും ധോണി സഹായിക്കുന്നുണ്ട്. കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിംഗിനിടെ പുറത്തായി മടങ്ങുമ്പോള്‍ ധോണിയുടെ കണ്ണുകളില്‍ തിളക്കമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിനു ബാറ്റിംഗില്‍ പഴയ മൂര്‍ച്ച നഷ്ടപ്പെട്ടിരിക്കുകയാണ്.’

MS Dhoni invests in HomeLane as equity partner , to endorse brand | Business Standard News

‘ധോണിയുടെ അനുഭവസമ്പത്തും നേതൃത്വമികവും ടി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീമിനു മുതല്‍ക്കൂട്ടാവും. സുപ്രധാന റോളാണ് ധോണിക്കു ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എനിക്കു തോന്നുന്നത് അദ്ദേഹം വൈകാതെ മാനേജ്മെന്റ് റോളിലേക്കു മാറുമെന്നാണ്. ചിലപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുഖ്യ കോച്ചായും ധോണിയെ കണ്ടേക്കും’ ഹോഗ് അഭിപ്രായപ്പെട്ടു.