കെകെആറ് ക്യാംപില്‍ നിന്ന് പുതിയ വാര്‍ത്ത; നെഞ്ചു തകര്‍ന്ന് റോയല്‍സ്

ഐപിഎല്‍ 14ാം സീസണിലെ അവസാന ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാത്രി 7.30 മുതല്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേഓഫ് ലക്ഷ്യം വെച്ച് ഇറങ്ങുന്നതിനാല്‍ ഇരുടീമിനും ജയം ഏറെ അനിവാര്യമാണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ കൊല്‍ക്കത്ത പ്ലേഓഫില്‍ കടക്കും.

ഇന്നത്തെ മത്സരത്തില്‍ ആന്ദ്രെ റസലും ലോക്കി ഫെര്‍ഗൂസനും കളിക്കുമെന്നാണ് കൊല്‍ക്കത്ത ക്യാംപില്‍നിന്നുള്ള റിപ്പോര്‍ട്ട്. ഇത് നിര്‍ണായ പോരില്‍ കെകൈആറിന് ഏറെ ശക്തി പകരും. ഇരുവരും കെകെആറിന്റെ കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. റസിലിന്റെ ഓള്‍റൗണ്ട് മികവും ഫെര്‍ഗൂസന്റെ ബോളിംഗ് മികവും കെകെആറിന് കരുത്തായതോടെ രാജസ്ഥാന് കാര്യങ്ങള്‍ കൂടുതല്‍ ക്ലേശകരമായിരിക്കുകയാണ്.

Lockie Ferguson of Kolkata Knight Riders and Andre Russell of Kolkata  Knight Riders during match 26 of the Vivo Indian Premier League Season 12,  2019 between the Kolkata Knight Riders and the

സാങ്കേതികമായി പുറത്തായിട്ടില്ലാത്ത രാജസ്ഥാന് ഇന്നു ജയിച്ചാല്‍ പ്രതീക്ഷ ബാക്കിയുണ്ട്. ഇനി മുന്നേറാന്‍ രാജസ്ഥാന് കൊല്‍ക്കത്തയെ 125 റണ്‍സിന് തോല്‍പ്പിക്കണം. അതോടൊപ്പം അടുത്ത ദിവസം സണ്‍റൈസേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ 40 റണ്‍സിനെങ്കിലും തോല്‍പ്പിക്കുകും വേണം. കൂടാതെ പഞ്ചാബ് ചെന്നൈയോടും തോല്‍ക്കണം.

RR vs CSK- 3 RR Players Who Can Win The Man Of The Match Award, IPL 2021  Match 47

+0.294 ആണ് കെകെആറിന്റെ നെറ്റ് റണ്‍റേറ്റ്. രാജസ്ഥാനെതിരായ മത്സരം ജയിച്ചാല്‍ 14 പോയിന്റുമായി കെകെആര്‍ പ്ലേഓഫ് യോഗ്യത നേടും. കൊല്‍ക്കത്തയും മുംബൈയും അവസാന മത്സരത്തില്‍ തോറ്റാല്‍ നെറ്റ് റണ്‍റേറ്റ് പ്ലേഓഫ് ടീമിനെ നിശ്ചയിക്കും.