രോഹിത്ത് ഇന്ന് 42 റണ്‍സിന് മേല്‍ നേടുമോ?; എങ്കില്‍ ആ റെക്കോഡ് സ്വന്തം

Advertisement

ഐ.പി.എല്‍ 13ാം സീസണ് ഇന്ന് വൈകിട്ട് തുടക്കമാകുകയാണ്. അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30- ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ ഏറ്റുമുട്ടും. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ത് ശര്‍മ്മയെ കാത്ത് ഒരു റെക്കോഡും ഇരിപ്പുണ്ട്.

ചെന്നൈക്കെതിരെ ഏറ്റവുമധികം റണ്‍സടിച്ച താരമെന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. നിലവില്‍ ഈ റെക്കോഡ് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലിയുടെ പേരിലാണ്. 747 റണ്‍സാണ് ഇതുവരെ ചെന്നൈയ്‌ക്കെതിരെ കോഹ്‌ലി നേടിയിട്ടുള്ളത്. രോഹിത്താകട്ടെ 705 റണ്‍സും. ഇന്നത്തെ കളിയില്‍ 43 റണ്‍സ് നേടാനായാല്‍ രോഹിത്തിന് കോഹ്‌ലിയെ മറികടക്കാം.

IPL 2018, CSK vs MI: Rohit Sharma plays captain's knock, guides defending champs to much-needed win

ചെന്നൈക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ താരവും രോഹിത്താണ്. ഏഴ് ഫിഫ്റ്റിയാണ് ചെന്നൈതിരെ രോഹിത്ത് നേടിയിട്ടുള്ളത്. കോഹ്‌ലിയടക്കം മൂന്ന് താരങ്ങള്‍ക്ക് ആറെണ്ണം വീതമാണ് ഉള്ളത്. 25 സിക്സറുകളും 59 ബൗണ്ടറികളും ചെന്നൈയ്‌ക്കെതിരെ രോഹിത്തിന്റെ അക്കൗണ്ടിലുണ്ട്. ഫോറുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവും സിക്സറുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനവും ചെന്നൈയ്ക്കെതിരെ രോഹിത്തിനുണ്ട്.

IPL 2019 – Twitter Reactions: Rohit Sharma's MI thrash Dhoni-less CSK at the Chepauk by 46

ഐ.പി.എല്ലിലെ കൊമ്പന്മാര്‍ തന്നെ ആദ്യകളിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മുന്‍തൂക്കം രോഹിത്ത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന് തന്നെയാണ്. നാല് തവണ ഐ.പി.എല്‍ കിരീടം ചൂടിയ മുംബൈയ്ക്ക് ചെന്നൈയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡാണ് ഉള്ളത്. ഐ.പി.എല്ലില്‍ 28 തവണ ചെന്നൈയും മുംബൈയു മുഖാമുഖം വന്നപ്പോള്‍ 17 മത്സരത്തിലും ജയം മുംബൈയ്ക്കൊപ്പമായിരുന്നു.

What happens when CSK is without Dhoni - Rediff Cricket

2010 മുതല്‍ നാലു തവണയാണ് ഇരുടീമുകളും ഐ.പി.എല്‍ ഫൈനലില്‍ കൊമ്പുകോര്‍ത്തത്. ഇവയില്‍ മൂന്നു തവണയും ജയം മുംബൈയ്ക്കായിരുന്നു. കഴിഞ്ഞ സീസണില്‍ 4 തവണ ഏറ്റുമുട്ടിയപ്പോഴും നാലിലും ചെന്നൈ തോറ്റു. അതോടൊപ്പം അബുദാബിയിലെ പിച്ചില്‍ മുംബൈ ഇന്ത്യന്‍സിനാണ് പരിചയം കൂടുതല്‍. കാരണം മുംബൈ ക്യാമ്പ് പരിശീലനം നടത്തിയിരിക്കുന്നത് മുഴുവന്‍ അബുദാബി സ്റ്റേഡിയത്തിലാണ്.