ഐ.പി.എല്‍ 2020; ഷെയ്ന്‍ വോണ്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സില്‍

Advertisement

ഐ.പി.എല്‍ 13ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മുന്‍ നായകനും ഓസീസ് ഇതിഹാസ സ്പിന്നറുമായ ഷെയ്ന്‍ വോണ്‍ ചേരും. അംബാസഡര്‍, മെന്റര്‍ റോളിലാണ് വോണ്‍ ടീമിനൊപ്പം ചേരുന്നത്. കഴിഞ്ഞ സീസണിലും വോണായിരുന്നു രാജസ്ഥാന്റെ മെന്റര്‍.

വോണിന്റെ വരവ് രാജസ്ഥാന്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. വോണിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് രാജസ്ഥാന്‍ വോണിനെ ടീമിലേക്ക് സ്വാഗതം ചെയ്തത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജഴ്സിയിലുള്ള വിവിധ ചിത്രങ്ങള്‍ ഉള്‍പ്പെടെ വോണിനെ സ്വാഗതം ചെയ്യുന്ന വീഡോയോയും രാജസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്.

Shane Warne, the Rajasthan Royals mentor, talks to commentator Simon Doull  | Photo | Global | ESPNcricinfo.com

‘റോയല്‍സിലേക്ക് തിരിച്ചുവരികയെന്നത് മഹത്തായ അനുഭവമാണ്. എന്റെ ടീമും കുടുംബവുമാണ് രാജസ്ഥാന്‍. ടീമിനൊപ്പം ഏത് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചാലും അത് ഇഷ്ടമുള്ള കാര്യമാണ്. ലോകത്തിലെ ഞങ്ങളുടെ നിരവധി ആരാധകരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ സീസണെ വളരെ പോസിറ്റീവായാണ് കാണുന്നത്. മികച്ചൊരു പരിശീലക സംഘമാണ് ഇത്തവണയുള്ളത്. മികച്ചൊരു സീസണില്‍ വരും മാസങ്ങളില്‍ വലിയ കാര്യങ്ങള്‍ നേടാനാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ’ വോണ്‍ പറഞ്ഞു.

നിലവില്‍ രാജസ്ഥാന്റെ മുഖ്യ പരിശീലകന്‍ മക്ഡൊണാള്‍ഡും നായകന്‍ സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയക്കാരാണ്. വോണും കൂടി ടീമിന്റെ ഭാഗമാകുമ്പോള്‍ അവര്‍ കൂടുതല്‍ കരുത്തരാകും. ഈ മാസം 22 ന് ചെന്നെയ്‌ക്കെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് ഷാര്‍ജയിലാണ് മത്സരം.