പഞ്ചാബിന് ബൗളിംഗ് കരുത്ത് കുറവ്, ശക്തി കെ.എല്‍ രാഹുല്‍: ആകാശ് ചോപ്ര

നായകനെന്ന നിലയിലെ രാഹുലിന്റെ പ്രകടനം കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് നിര്‍ണായകമായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. പഞ്ചാബിന് ബൗളിംഗ് കരുത്ത് അല്‍പ്പം കുറവാണെന്നും അതിനാല്‍ തന്നെ രാഹുലിന് മികവ് കാട്ടാനുള്ള അവസരം ഇത്തവണയുണ്ടെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

“പഞ്ചാബിന്റെ കരുത്തും ഫോമും നോക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുക കെ.എല്‍ രാഹുലാണ്. സവിശേഷമായ കളി ശൈലിയുള്ള താരമാണ് രാഹുല്‍. ലോക്ഡൗണിന് മുമ്പുള്ള രാഹുലിന്റെ പ്രകടനങ്ങള്‍ മികച്ചതായിരുന്നു. അവസാന 16-18 മാസങ്ങളായി ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാന്‍ രാഹുലാണ്. ലോക ക്രിക്കറ്റില്‍ എടുത്താലും മികച്ചവരുടെ പട്ടികയില്‍ രാഹുലും കാണും. അതിനാല്‍ തന്നെ പഞ്ചാബിന്റെ വലിയ കരുത്ത് രാഹുലാണ്”

Aakash Chopra says "Can

“മികച്ച ഫോമിലാണ് നിക്കോളാസ് പുരാന്‍. കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 45 പന്തില്‍ നിന്ന് പുരാന്‍ സെഞ്ച്വറി നേടിയത് നമ്മള്‍ കണ്ടതാണ്. പുരാനെപ്പോലൊരു ഇടം കൈ വെടിക്കെട്ട് ബാറ്റ്സ്മാനെ മദ്ധ്യനിരയില്‍ ഉപയോഗിച്ചാല്‍ അത് ടീമിന് മുതല്‍ക്കൂട്ടാവും. ഗ്ലെന്‍ മാക്സ്വെല്‍ ഗെയിം ചെയിഞ്ചറാണ്. ഈ സീസണില്‍ അദ്ദേഹത്തിന്‍റെ മികച്ച പ്രകടനങ്ങള്‍ കാണാം” ചോപ്ര പറഞ്ഞു.

KXIP Preview: Will another revamp and KL Rahul- Anil Kumble partnership work for Kings XI Punjab? | Sports News,The Indian Express

കെ.എല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബിന്റെ മുഖ്യ കോച്ച് അനില്‍ കുംബ്ലെയാണ്. ഈ മാസം 20-ന് ഡല്‍ഹിയുമായിട്ടാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ഈ മാസം 19-നാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. മുംബൈയും ചെന്നൈയും തമ്മിലാണ് ഉദ്ഘാടന മത്സരം.