ഇന്ത്യന്‍ ടീം പഴഞ്ചന്‍ സ്‌കൂള്‍, ഓസീസ് 'തകര്‍ത്ത്' വിടും; മുന്നറിയിപ്പ് നല്‍കി മൈക്കിള്‍ വോണ്‍

ഓസീസിനെതിരായ ഇന്ത്യയുടെ ദയനീയ പ്രകടനത്തെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍. ഇന്ത്യന്‍ ടീം പഴഞ്ചന്‍ സ്‌കൂള്‍ പോലെയാണെന്നും ശക്തമായ പ്രകടനം നടത്തുന്ന ഓസീസ് എല്ലാം പരമ്പരയും തൂത്തുവാരുമെന്നും വോണ്‍ തുറന്നടിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ 375 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 66 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

“ഇന്ത്യയുടെ ഏകദീന ടീം പഴഞ്ചനാണ്. പഴയ സ്‌കൂള്‍ ടീമാണ് അവര്‍. ഒരുപാട് പ്രതിരോധത്തില്‍ കളിക്കുന്ന പഴയ രീതിയാണ് ഈ ടീമിന്റേത്. ഇന്ത്യയുടെ ഓവര്‍ റേറ്റ് മഹാമോശമായിരുന്നു. ശരീരഘടന ശരിക്കും പ്രതിരോധത്തില്‍ കളിക്കുന്നത് പോലുണ്ടായിരുന്നു. ഇന്ത്യയുടെ ഈ മോശം ഫീല്‍ഡിംഗ് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു.”

Ashes 2019: Michael Vaughan

“ഓസീസാണെങ്കില്‍ മറുവശത്ത് തകര്‍പ്പന്‍ പ്രകടനമായിരുന്നു. ഗംഭീരമായി അവര്‍ കളിച്ചു. ശക്തമായ ബാറ്റിംഗ് നിരയെയാണ് അവര്‍ കളത്തിലിറക്കിയത്. അവര്‍ക്ക് മാര്‍ക്ക് സ്റ്റോയിനിസും ഗ്ലെന്‍ മാക്സ്വെല്ലും അഞ്ചാം ബോളിംഗ് ഓപ്ഷനായി ഉണ്ട്. അത് ബാറ്റിംഗ് കരുത്ത് ചോരാതെ സഹായിക്കുന്നു. ഇന്ത്യ പക്ഷേ അഞ്ച് ബൗളര്‍മാരുമായിട്ടാണ് കളിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയ്ക്ക് ബൗള്‍ ചെയ്യാനുമാവില്ല. ഇത് ഓസീസിനെതിരെ കളിക്കുമ്പോള്‍ തീരെ യോജിക്കാത്തൊരു ടീം ഇലവനാണ്.”

IND vs AUS, 1st ODI: Virat Kohli

“എനിക്ക് തോന്നുന്നത് ഈ പര്യടനം ഇന്ത്യക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളതായി മാറുമെന്നാണ്. ഇപ്പോഴത്തെ നില അനുസരിച്ച് ഓസ്ട്രേലിയ ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാണ്. മൂന്ന് ഫോര്‍മാറ്റിലും അവര്‍ ഇന്ത്യയെ വളരെ ഈസിയായി തകര്‍ക്കും. ഓസീസ് തന്നെ പരമ്പര നേടും” വോണ്‍ ട്വീറ്റ് ചെയ്തു.