അവന്റെ ഭാഗത്ത് നിന്ന് അത് സംഭവിച്ചാൽ അത് സഹിക്കാൻ ഇന്ത്യൻ ആരാധകർക്ക് പറ്റില്ല, വേറെ ആരുടെ ഭാഗത്ത് നിന്നും അങ്ങനെ സംഭവിച്ചാലും കുഴപ്പമില്ല

ഉമ്രാൻ മാലിക്കിന്റെ എക്‌സ്‌പ്രസ് വേഗതയിൽ ബോൾ ചെയ്യാനുള്ള കഴിവാണ് ഏറ്റവും വലിയ ആകർഷണം എന്നും ടി20 കളിക്കുമ്പോൾ അടി കിട്ടിയാലും സ്ലോ ഡെലിവറികളൾ ഏരിയരുതെന്നും ഗൗതം ഗംഭീർ പറയുന്നു.

ചൊവ്വാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20 ഐയിൽ ഉമ്രാൻ തന്റെ നാലോവറിൽ 2/27 എന്ന കണക്കുകൾ താരം രേഖപ്പെടുത്തി. രണ്ട് റൺസിന്റെ വിജയത്തിൽ അദ്ദേഹത്തിന്റെ സ്പെൽ നിർണായക പങ്ക് വഹിച്ചു. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക ഇന്ത്യയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചിരുന്നു.

സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചർച്ചയ്‌ക്കിടെ, ഉംറാൻ മാലിക്കിനെക്കുറിച്ചുള്ള തന്റെ ചിന്തകളെക്കുറിച്ച് ഗംഭീറിനോട് ചോദിച്ചു, അതിന് അദ്ദേഹം പ്രതികരിച്ചത്:

“ഉംറാൻ മാലിക് മികച്ച രീതിയിൽ പന്തെറിയുന്ന മത്സരങ്ങൾ ഉണ്ടാകും, അവൻ ഒരുപാട് റൺസ് വിട്ടുകൊടുക്കുന്ന മത്സരങ്ങൾ ഉണ്ടാകും. കാരണം ടി20യിൽ, നിങ്ങൾ ബോളറുമാർ ധാരളം റൺസ് വഴങ്ങിയാൽ സ്ലോ ബോളുകളോ കട്ടറുകളോ എറിയാൻ ബോളിങ് പരിശീലകർ ആവശ്യപ്പെട്ടേക്കാം. എന്നാൽ അങ്ങനെ ഒന്ന് ഉംറാൻ മാലിക്കിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്നില്ല.”

“അവന് ഏതൊരു ബോളറും മോഹിച്ചുപോകുന്ന അത്രയും നല്ല പേസ് ഉണ്ട് . ഒരു കാരണത്താലും അത് കളയരുത്. തല്ല് കിട്ടിയാലും തന്ത്രങ്ങളിൽ മാറ്റം വരുത്തി ഭംഗി നശിപ്പത്തിരിക്കുക. മാനേജ്മെട് അവനെ പ്രോത്സാഹിപ്പിക്കണം.” .”