INDIAN CRICKET: ധോണി നയിച്ചിരുന്നപ്പോൾ ഇന്ത്യ കളിച്ചത് തോൽക്കാനായി, പക്ഷെ കോഹ്‌ലി....; താരതമ്യത്തിനിടയിൽ കളിയാക്കലുമായി മൈക്കിൾ വോൺ

വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ താൻ സന്തുഷ്ടനല്ല താനെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയ്ക്ക് മുമ്പ് അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ട ഫോർമാറ്റിനോട് വിട പറയുക ആയിരുന്നു. ടെസ്റ്റിൽ വിരാട് കോഹ്‌ലി ബെസ്റ്റ് ആയിരുന്നു എന്നും അവന് മുകളിൽ ആരും ഇല്ലെന്നും മൈക്കിൾ വോൺ പറഞ്ഞു.

മെയ് 12 ന്, കോഹ്‌ലി തന്റെ 14 വർഷത്തെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചു. 36 കാരനായ കോഹ്‌ലി 123 ടെസ്റ്റുകൾ കളിച്ചു, 46.85 ശരാശരിയിൽ 9,230 റൺസ് നേടി. അതിൽ 30 സെഞ്ച്വറികൾ ഉൾപ്പെടുന്നു. “നിരവധി ടെസ്റ്റ് വിരമിക്കൽ കണ്ട എനിക്ക് പലതിലും നിരാശ തോന്നിയിരുന്നില്ല. പക്ഷേ ഈ വേനൽക്കാലത്ത് ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ വിരാട് കോഹ്‌ലി ഇല്ല എന്ന് ഓർക്കുമ്പോൾ സങ്കടം ഉണ്ട്” വോൺ ദി ടെലിഗ്രാഫിലെ തന്റെ കോളത്തിൽ എഴുതി.

“അദ്ദേഹം വിരമിച്ചതിൽ ഞാൻ ഞെട്ടിപ്പോയി, അതിൽ എനിക്ക് സങ്കടമുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ടെസ്റ്റ് ക്രിക്കറ്റിനായി വിരാടിനെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്ത ഒരു ക്രിക്കറ്റ് കളിക്കാരനെയും ഞാൻ കണ്ടിട്ടില്ല.”

60 മത്സരങ്ങളിൽ നിന്ന് 40 വിജയങ്ങളുമായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വിജയിച്ച ഇന്ത്യൻ ക്യാപ്റ്റനായി കോഹ്‌ലി വിരമിച്ചു. ടീം ഇന്ത്യയുടെ റെഡ്-ബോൾ ക്രിക്കറ്റിനോടുള്ള അഭിനിവേശം വീണ്ടും ജ്വലിപ്പിച്ചതിന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വിരാടിനെ പ്രശംസിച്ചു, വിരാട് ഇല്ലായിരുന്നെങ്കിൽ ടെസ്റ്റ് ക്രിക്കറ്റ് ആസ്വാദ്യകരമാകുമായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

“വിരാട് കോഹ്‌ലി ക്യാപ്റ്റനാകുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താൽപര്യം മോശമായിരുന്നു. അവർക്ക് ജയിക്കാനൊന്നും താത്പര്യം തന്നെ ഇല്ലായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

“വൈറ്റ്-ബോൾ ക്രിക്കറ്റിലെ മഹാന്മാരിൽ ഒരാളായിരുന്നു എം‌എസ് ധോണി, പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിനും വലിയ താത്പര്യങ്ങൾ ഒന്നും ഇല്ലായിരുന്നു. അതിനാൽ തന്നെ ടീം അവിടെ ജയിച്ചില്ല. റെഡ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടത് ഗെയിമിന് ആവശ്യമായിരുന്നു, ക്യാപ്റ്റനെന്ന നിലയിൽ വിരാട് അങ്ങനെ ചെയ്തു. അദ്ദേഹത്തിന്റെ അഭിനിവേശവും കഴിവുകളും ടെസ്റ്റ് മത്സരങ്ങൾക്ക് അനുയോജ്യമായിരുന്നു, അദ്ദേഹം ഫോർമാറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ചു.” വോൺ ഓർമിപ്പിച്ചു.

എന്തായാലും എല്ലാ ഫോർമാറ്റുകളും നോക്കിയാലും കോഹ്‌ലിയെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് വോൺ വിളിക്കുകയും അദ്ദേഹത്തിന്റെ ടെസ്റ്റ് വിരമിക്കൽ ഒരു വലിയ തിരിച്ചടിയായി വിശേഷിപ്പിക്കുകയും ചെയ്തു.

Read more