“അങ്ങനെ ആ അദ്ധ്യായം മനോഹരമായി അവസാനിച്ചു” വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതലായി കണ്ട വാചകമാണിത്. അതെ 30 ടെസ്റ്റ് സെഞ്ചുറിയും 31 അർദ്ധ സെഞ്ചുറിയും 7 ഇരട്ട സെഞ്ചുറിയും ഉൾപ്പടെ 9230 ടെസ്റ്റ് റൺസ് നേടിയ ആ ടെസ്റ്റ് കരിയർ അത്ര മനോഹരം തന്നെ ആയിരുന്നു.
എന്തിരുന്നാലും ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് പറഞ്ഞാൽ വമ്പൻ ഞെട്ടലാണ് ഈ ഒരാഴ്ച്ച ആയി കിട്ടുന്നത്. ആദ്യം രോഹിത് 5 ദിവസങ്ങൾക്ക് ശേഷം ഇന്ന് ഇതാ കോഹ്‌ലിയും. എന്തായാലും ഈ വിരമിക്കൽ ഒകെ ശരിയായ സമയത്ത് തന്നെയാണെന്നാണ് ഇരുവരും തങ്ങളുടെ വിടവാങ്ങൽ വേളയിൽ പറഞ്ഞത്.
എന്തായാലും ഇരുവർക്കും അത് ശരിയായ സമയം ആണെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന് അത് അത്ര നല്ല സമയം അല്ല നൽകുന്നത് എന്ന് പറയാം. ടെസ്റ്റിൽ വമ്പൻ പരീക്ഷണങ്ങളാണ് ഇന്ത്യക്ക് മുന്നിൽ വരാൻ പോകുന്നത്.
– ഇംഗ്ലണ്ടിനെതിരെ 5 ടെസ്റ്റുകൾ.
– വെസ്റ്റ് വിൻഡീസിനെതിരെ 2 ടെസ്റ്റുകൾ.
– ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2 ടെസ്റ്റുകൾ.
– ശ്രീലങ്കയിലെ എവേ പരമ്പര.
– ന്യൂസിലൻഡിലെ എവേ പരമ്പര.
– ഓസ്‌ട്രേലിയയ്‌ക്കെതിരെ 5 ടെസ്റ്റ്.
ഇങ്ങനെ വലിയ ഒരുപാട് മത്സരങ്ങൾ ഉള്ളപ്പോൾ രണ്ട് പരിചയസമ്പന്നർ ഇല്ലാതെ ഇന്ത്യ ഇറങ്ങാൻ പോകുന്നത്. ഗില്ലും ജയ്‌സ്വാളും, രാഹുലും, പന്തും, ജഡേജയും, ഒകെ ഉൾപ്പെടുന്ന ബാറ്റിംഗ് നിര ശരിക്കും പരീക്ഷിക്കപ്പെടും. ഇതിൽ കോഹ്‌ലിക്കും രോഹിത്തിനും പകരമായി സുദർശൻ ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങളുടെ പേരാണ് പറഞ്ഞ് കേൾക്കുന്നത്.
എന്തായാലും ഈ പറഞ്ഞ താരങ്ങൾ എല്ലാം തങ്ങളുടെ 100 % ടീമിനായി നൽകുമെന്ന് തന്നെ ഈ പ്രതിസന്ധിയുടെ ഘട്ടത്തിൽ കരുതാം.