ഉശിരന്‍ പോരാട്ടം പുനരാരംഭിക്കുന്നു, കോഹ്‌ലിയും ബാബറും ഒരേ ടീമില്‍ കളിക്കും!

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും ഒരുമിച്ച് ഒരേ ടീമില്‍ കളിക്കാന്‍ വഴിതെളിയുന്നു. നിര്‍ത്തലാക്കപ്പെട്ടിരുന്ന ആഫ്രോ- ഏഷ്യാ കപ്പ് അടുത്ത വര്‍ഷം മധ്യത്തോടെ പുനഃരാരംഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ ചര്‍ച്ച.

ഏഷ്യന്‍ ടീമിനു വേണ്ടിയായിരിക്കും ഇന്ത്യയിലെയും പാകിസ്ഥാനിലെയും താരങ്ങള്‍ ഒരുമിച്ച് പോരാട്ടത്തിന് ഇറങ്ങുക. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഏഷ്യന്‍ ഇലവനില്‍ പ്രതീക്ഷിക്കാം.

നേരത്തെ 2005, 2007 വര്‍ഷങ്ങളിലായിരുന്നു ആഫ്രോ- ഏഷ്യാ കപ്പ് നടന്നത്. അന്നുഏഷ്യന്‍ ഇലവനു വേണ്ടി ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, പാകിസ്ഥാന്റെ ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീഡി എന്നിവര്‍ ഒരേ ടീമില്‍ കളിച്ചിരുന്നു.

പുനഃരാരംഭിക്കുന്ന ആഫ്രോ- ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലായിരിക്കും നടക്കുകയെന്നാണ് വിവരം. 2023 ജൂണ്‍- ജൂലൈ മാസങ്ങളിലായി ടൂര്‍ണമെന്റ് സംഘടിപ്പക്കാനാണ് പദ്ധതിയിടുന്നത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ വാര്‍ഷിക യോഗത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളുണ്ടാവുമെന്നാണ് വിവരം. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടങ്ങള്‍ നടക്കുന്നത്.