ആ ഒറ്റ കാരണം കൊണ്ട് ഇന്ത്യ ലോകകപ്പ് ജയിക്കില്ല, ടൂർണമെന്റിന് ശേഷം ടീമിൽ ആ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈമൺ ഡൗൾ

ഐസിസി ടി20 ലോകകപ്പ് 2024 വെസ്റ്റ് ഇൻഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും നടക്കും. മാച്ച് വിന്നിംഗ് താരങ്ങളുടെ സാന്നിധ്യം കണക്കിലെടുത്താൽ കിരീടത്തിന് ഫേവറിറ്റുകളിൽ ഒന്നാണ് ഇന്ത്യ. എല്ലാ ലോകകപ്പുകളും വരുമ്പോൾ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്നായിട്ടാണ് ഇന്ത്യയുടെ പേര് പറയുന്നത്. എന്നാൽ മത്സരം അതിന്റെ സെമിഫൈനൽ അല്ലെങ്കിൽ ഫൈനലിൽ എത്തുമ്പോൾ ഇന്ത്യ പടിക്കൽ കലമുടച്ചിട്ട് ഉണ്ടാകും.

2022ലെ ടൂർണമെൻ്റിൻ്റെ അവസാന പതിപ്പിൽ ഇന്ത്യയെ ഇംഗ്ലണ്ട് സെമിയിൽ തോൽപിച്ചിരുന്നു. മുൻ ന്യൂസിലൻഡ് പേസർ സൈമൺ ഡൗൾ വരാനിരിക്കുന്ന ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ടീമിലെ ഭയാനകമായ ഒരു ബലഹീനത ചൂണ്ടിക്കാട്ടി. “ടി20 ക്രിക്കറ്റിൽ കുറച്ച് ഓവർ എറിയാൻ കഴിയുന്ന ഒരു പാർട്ട് ടൈം ബോളർ ഇന്ത്യക്ക് ആദ്യ ആറിൽ ഇല്ല” അദ്ദേഹം Cricbuzz-ൽ പറഞ്ഞു.

ലോകകപ്പ് കഴിഞ്ഞതിന് ശേഷം ഇന്ത്യൻ ടീമിൽ നടക്കാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മുൻ താരം വലിയ പ്രസ്താവനയും നടത്തി. “അഭിഷേക് ശർമ്മയും ഋതുരാജ് ഗെയ്‌ക്‌വാദും ചിത്രത്തിലേക്ക് വരും. യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും മിക്‌സിൽ തുടരും. നിങ്ങൾക്ക് ഓപ്ഷനുകൾ ഉണ്ടാകും. ശിവം ദുബെയ്‌ക്കൊപ്പം സ്കൈയും അവിടെയുണ്ടാകും. ബൗൾ ചെയ്യാൻ കഴിയുന്ന ധാരാളം താരങ്ങൾ ടോപ് സിക്സില് വരും. ”അദ്ദേഹം പറഞ്ഞു.

ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരെ ടി20 ലോകകപ്പിനുള്ള റിസേർവ് ടീമിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്.