വിജയ കുതിപ്പ് തുടരാൻ ഇന്ത്യ, തിരിച്ചുവരവിന് കിവികൾ; രണ്ടാം ഏകദിനം ഇന്ന്

ന്യുസിലാൻഡിനെതിരെ നടക്കുന്ന രണ്ടാം ഏകദിന മത്സരം ഇന്ന് ഉച്ചയ്ക്ക് 1.30 നു സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. എന്നാൽ ഇന്ന് നടക്കുന്ന മത്സരം വിജയിച്ച് പരമ്പര ഒപ്പത്തിനൊപ്പം നിർത്താനാണ് ന്യുസിലാൻഡിന്റെ പദ്ധതി.

ബറോഡയിൽ ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് വിജയിച്ചിരുന്നു. ന്യുസിലാൻഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ബാറ്റിംഗിൽ വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹർഷിത് റാണ എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്.

Read more

ആദ്യ മത്സരത്തിൽ കളത്തിലിറങ്ങി പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരം ആയുഷ് ബദോനിയെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. രണ്ടാം ഏകദിനത്തിൽ സുന്ദറിന് പകരക്കാരനായി ബദോനി തന്നെ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.