ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് മാറിക്കഴിഞ്ഞു എന്ന വിവരം ഇന്ത്യ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല

ദക്ഷിണാഫ്രിക്ക 40-50 റണ്ണുകള്‍ക്ക് ജയിക്കും എന്ന് വിചാരിച്ച കളിയാണ് ദീപക് ചാഹര്‍ ഇവിടം വരെ എത്തിച്ചത്. ഇതിനുമുമ്പ് ശ്രീലങ്കയില്‍ തോറ്റു എന്ന് ഉറപ്പിച്ച ഒരു ഏകദിനം ചാഹര്‍ ജയിപ്പിക്കുകയും ചെയ്തിരുന്നു.

ഒരു ബോളറുടെ ബാറ്റിങ്ങ് പ്രകടനങ്ങളാണ് ഇത് എന്ന് ഓര്‍ക്കണം. ഇങ്ങനെയുള്ള ഒരു താരത്തിന് ടി20 ലോക കപ്പ് ടീമില്‍ ഇടം കിട്ടിയില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും പകരക്കാരന്റെ കുപ്പായം അണിയിച്ച് പുറത്തിരുത്തി.

India vs SA 3rd ODI: Chahar's Late Challenge in Vain, SA Complete 3-0 Whitewash

ആകെ ഒരു കളിയില്‍ മാത്രം അവസരം കിട്ടിയപ്പോള്‍ രണ്ട് വിക്കറ്റും കിടിലന്‍ കാമിയോയും! ഓഫ്സ്റ്റംമ്പിന് പുറത്ത് വന്ന ഒരു ലെങ്ത്ത് ബോള്‍ കവറിനുമുകളിലൂടെ സിക്‌സര്‍ പറത്തിയ ഒറ്റ ഷോട്ട് ചാഹര്‍ എന്ന ബാറ്ററെ അടയാളപ്പെടുത്താന്‍ ധാരാളമാണ്.

IND vs SA, 3rd ODI: दीपक का तूफान और एक गलती, जानें आखिरी ओवर्स का पूरा रोमांच, जब हारी टीम इंडिया - india lost by four runs in 3rd odi against south

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് മാറിക്കഴിഞ്ഞു എന്ന വിവരം ഇന്ത്യ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ചാഹറിനെയും ശാര്‍ദ്ദുല്‍ താക്കൂറിനെയും പോലുള്ളവര്‍ എല്ലാ കളികളിലും ഇറങ്ങണം. ബോള്‍ കൊണ്ടും ബാറ്റ് കൊണ്ടും സംഭാവന നല്‍കാന്‍ സാധിക്കുന്നവര്‍. മരുന്ന് കഴിഞ്ഞ സ്‌പെഷലിസ്റ്റുകളെ ഇനിയും തലയിലേറ്റി നടന്നാല്‍ ഇതിലേറെ ദുഃഖിക്കേണ്ടിവരും.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്